ജയ്പുരില്‍ പിക്കപ്പ് വാനും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് ആറു മരിച്ചു

ജയ്പുരില്‍ പിക്കപ്പ് വാനും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു പേര്‍ മരിച്ചു. അപകടത്തില്‍ 14 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച കോത്പുതലയില്‍ ജയ്പുര്‍-ഡല്‍ഹി ഹൈവേയിലായിരുന്നു അപകടം. പശ്ചിമ ബംഗാള്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഹരിയാനയിലെ മഹേന്ദ്രഗഡില്‍നിന്നു ജയ്പുരിലേക്കു പോകുകയായിരുന്നു ഇവര്‍. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























