ഇന്ത്യയ്ക്ക് അഞ്ച് കോടി ഡോസ് വാക്‌സിന്‍ നല്കാൻ ഫൈസർ; ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയ്ക്ക് വില്‍ക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു

ഈ വര്‍ഷം അവസാനത്തോടെ അഞ്ച് കോടി ഡോസ് വാക്‌സിന്‍ ഇന്ത്യയ്ക്ക് വില്‍ക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് യു.എസ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഫൈസര്‍ വ്യക്തമാക്കുകയുണ്ടായി. ഫൈസര്‍ മേധാവികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്ന് കേന്ദ്രസര്‍ക്കാരിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളും ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. വാക്‌സിന്‍ ഉപയോഗിക്കുന്നവര്‍ക്ക് എന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടായാല്‍ നഷ്ടംപരിഹാരം നല്‍കുന്നത് സംബന്ധിച്ച വിഷയമാണ് ചര്‍ച്ചയില്‍ വഴിമുട്ടി നില്‍ക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.
നിലവില്‍ ഏറ്റവും വില കൂടിയ വാക്‌സിന്‍ ആയ ഫൈസര്‍, സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങിയാല്‍ മാത്രമേ രാജ്യത്ത് വാക്‌സിനേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളു. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ആവശ്യമായ വാക്‌സിന്‍ രാജ്യത്ത് ഉത്പാദിപ്പിക്കുന്നതില്‍ കാലതാമസം നേരിടുന്നതോടെയാണ് പുറത്തുനിന്നുള്ള വാങ്ങലും പരിഗണിച്ചിരിക്കുന്നത്. പല സംസ്ഥാനങ്ങളും വാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചുകഴിഞ്ഞിരിക്കുകയാണ് .
അതേസമയം മഹാരാഷ്ട്രയില്‍ കണ്ടെത്തിയ പുതിയ വകഭേദം തടയാന്‍ ഫൈസറിന് കഴിയുമെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആഭ്യന്തര ആവശ്യം പരിഹരിക്കപ്പെടാത്ത കാലത്തോളം ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ കയറ്റുമതി ചെയ്യാന്‍ അമേരിക്ക അനുമതി നല്‍കിയേക്കില്ല. ഇതോടെ ഇന്ത്യയ്ക്ക് നല്‍കുന്നതിനായി ഫൈസര്‍ വാക്‌സിന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ നിര്‍മ്മാതാക്കള്‍ ഉത്പാദിപ്പിച്ചേക്കും.
ഇതുകൂടാതെ ഇന്ത്യയിൽ കോവിഡ് വ്യാപനം ഉയരുകയാണ്. ഇന്ത്യയിലെ കൊവിഡ് 19 സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അധനോം ഗബ്രയേസസ് വ്യക്തമാക്കുകയുണ്ടായി. വിവിധ സംസ്ഥാനങ്ങളിൽ രോഗവ്യാപനം ഉയര്‍ന്ന തോതിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ കൊവിഡ് 19 സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തിൽ പറയുകയുണ്ടായി. കൊവിഡ് 19 രണ്ടാം തരംഗം കൂടുതൽ മാരകമാണെന്നും ഈ സാഹചര്യം ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























