Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് ബാധിച്ച് 'മരിച്ച' 76 കാരിയായ വൃദ്ധ സംസ്‌കാരത്തിന് തൊട്ടുമുന്‍പ് ഉണ‌ര്‍ന്ന് പൊട്ടിക്കരഞ്ഞു; അന്തംവിട്ട് വീട്ടുകാരും നാട്ടുകാരും

15 MAY 2021 02:42 PM IST
മലയാളി വാര്‍ത്ത

കോവിഡ് രൂക്ഷമായ ഇന്ത്യയിൽ ദിനംപ്രതി നിരവധിപേരാണ് മരണപ്പെടുന്നത്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് മഹാരാഷ്ട്രയാണ്. ഇതേ മഹാരാഷ്ട്രയില്‍ നിന്നാണ് മറ്റൊരു വ്യത്യസ്ത വാർത്ത പുറത്ത് വന്നിരിക്കുന്നത്.

പൂനെയിലെ ബാരമതി ഗ്രാമത്തില്‍ കോവിഡ് ബാധിച്ച്‌ മരിച്ചെന്ന് കരുതിയ വയോധിക സംസ്കാരത്തിന് തൊട്ടു മുമ്പ് എഴുന്നേറ്റതാണ് വാര്‍ത്ത.

76 കാരിയായ ശകുന്തള ഗെയ്ക്ക്വാഡ് എന്ന സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചത് ദിവസങ്ങള്‍ക്ക് മുമ്ബാണ്. വീട്ടില്‍ ഐസൊലേഷനിലായിരുന്ന ശകുന്തളയുടെ ആരോഗ്യസ്ഥിതി വഷളായിരുന്നു. പ്രായാധിക്യം മൂലം അവശതകള്‍ അനുഭവിച്ച സ്ത്രീയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെയ് പത്തിനാണ് ബാരാമതിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ശകുന്തളയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയില്‍ കിടക്ക ലഭിക്കാത്തതിനെ തുടര്‍ന്ന് ഏറെ നേരം സ്ത്രീയെ കാറില്‍ തന്നെ കിടത്തേണ്ടി വന്നു. ഇതിനിടയില്‍ ശകുന്തളയുടെ നില വഷളായി ബോധം നഷ്ടമായി.

ശകുന്തള മരിച്ചെന്ന് കരുതിയ വീട്ടുകാര്‍ സംസ്കാര ചടങ്ങുകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. അന്തിമ കര്‍മങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ പുരഗോമിക്കുന്നതിനിടെയാണ് ശകുന്തളയ്ക്ക് ബോധം വരുന്നത്. സ്ത്രീ ഉച്ചത്തില്‍ കരയുകയും കണ്ണ് തുറക്കുകയും ചെയ്തതോടെ വീട്ടുകാരും അന്ധാളിച്ചു.

ഇതോടെ വീട്ടുകാര്‍ ശകുന്തളയെ ബാരാമതിയിലെ സില്‍വര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ശകുന്തളയുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 3,26,098 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,53,299 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,43,72,907 ആയി. 2,04,32,898 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

16,93,093 സാമ്ബിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ അറിയിച്ചു.

3,890 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇത് ആകെ കോവിഡ് മരണസംഖ്യ 2,66,207 ആയി ഉയര്‍ത്തി.
നിലവില്‍ 36,73,802 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്.

എന്നാൽ, കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എംപി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,76,89,727 സാമ്ബിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (16 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (2 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (2 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (2 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (2 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (4 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (4 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (5 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (5 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (6 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (6 hours ago)

Malayali Vartha Recommends