Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2021 സീസണിലെ എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത "താഷി യാങ്ഗോം"; മേയ് 11ന് 8,849 മീറ്റര്‍ ഉയരം കീഴടക്കി ലോകത്തിനുമുന്നിൽ അഭിമാനമായി മാറിയ ഇന്ത്യക്കാരി

15 MAY 2021 04:18 PM IST
മലയാളി വാര്‍ത്ത

2021 സീസണിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന നേട്ടവുമായി ഇന്ത്യക്കാരി. അരുണാചല്‍ സ്വദേശി താഷി യാങ്ഗോമാണ് ഈ നേട്ടത്തിന് അർഹമാക്കിയിരിക്കുന്നത്.

അരുണാചല്‍ പ്രദേശിലെ ദിരങ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മൗന്‍റൈനീറിങ് ആന്‍ഡ് അലൈഡ് സ്പോര്‍ട്സിലാണ് (നിമാസ്) താഷി പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കേന്ദ്ര യുവജനകാര്യ മന്ത്രി കിരണ്‍ റിജിജുവാണ് സന്തോഷ വാര്‍ത്ത ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചത്.

നിമാസിലെ നിരന്തര പരിശീലനമാണ് താഷിയെ കരുത്തയായ പര്‍വതാരോഹകയായി മാറ്റിയതെന്ന് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു അറിയിച്ചു.


മേയ് 11നാണ് 8,849 മീറ്റര്‍ ഉയരം താഷി കീഴടക്കിയത്. നിമാസില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി എവറസ്റ്റ് കീഴടക്കിയ ഒമ്ബതാമത്തെ പര്‍വതാരോഹകയാണ് 37കാരിയായ താഷി യാങ്ഗോം.

അരുണാചല്‍ പ്രദേശിലെ പശ്ചിമ കമെങ് ജില്ലയില്‍ 52 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ഥാപനമാണ് നിമാസ്. ഭൂമി, വായു, അക്വാ മേഖലകളിലെ രാജ്യത്തെ ആദ്യത്തെ സാഹസിക സ്ഥാപനമാണ്. പര്‍വത രക്ഷാപ്രവര്‍ത്തനം, പര്‍വതാരോഹണം, സാഹസിക വിനോദങ്ങള്‍ എന്നിവയില്‍ പ്രത്യേക പരിശീലനം നൽകിയിരിക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം എവറസ്റ്റ് പര്‍വതാരോഹണം റദ്ദാക്കിയിരുന്നു. ഈ വര്‍ഷം 400 പേര്‍ക്ക് പര്യവേഷണ പെര്‍മിറ്റ് നൽകിയിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (15 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (2 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (2 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (2 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (2 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (4 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (4 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (5 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (5 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (6 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (6 hours ago)

Malayali Vartha Recommends