Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വ്യാജ കൊവിൻ ആപ്ലിക്കേഷനുകൾ പ്രചാരത്തിൽ... ഉപയോക്താക്കളുടെ പാസ്‌വേർഡുകളും മറ്റ് വിവരങ്ങളും ചോർത്തുകയാണ് ലക്ഷ്യം.... രജിസ്‌ട്രേഷൻ നടത്തുന്നത് ഔദ്യോഗിക കൊവിൻ സൈറ്റുകളിലോ, ആപ്പുകളിലോ ആണെന്ന് ഉറപ്പാക്കണം എന്ന് ആരോഗ്യ വകുപ്പ്

15 MAY 2021 04:19 PM IST
മലയാളി വാര്‍ത്ത

കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷന്റെ മറവിൽ വ്യാജ കൊവിൻ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നതായി അധികൃതർ. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് മുന്നറിയിപ്പ് നൽകുന്നത്. രജിസ്‌ട്രേഷന്റെ പേരിൽ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ പാസ്‌വേർഡുകളും മറ്റ് വിവരങ്ങളും ചോർത്തുകയാണ് ലക്ഷ്യം.

ആധാര്‍ നമ്പർ , ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയ സുപ്രധാന വ്യക്തിഗത വിവരങ്ങള്‍ തേടിയുള്ള കോളുകള്‍ വരുന്നതായുള്ള പരാതി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വ്യാജ കൊവിൻ
ആപ്ലിക്കേഷനുകളെ കുറിച്ച് അറിയുന്നത്


രജിസ്‌ട്രേഷൻ നടത്തുന്നത് ഔദ്യോഗിക കൊവിൻ സൈറ്റുകളിലോ, ആപ്പുകളിലോ ആണെന്ന് ഉറപ്പാക്കണം. വൈറൽ എസ്.എം.എസുകളിലൂടെയാണ് ആപ്ലിക്കേഷനുകൾ പ്രചരിപ്പിക്കുന്നത്. എസ്.എം.എസിലുണ്ടാകുന്ന ലിങ്കിൽ ക്ലിക്കിൽ ചെയ്യുന്നതോടെ ചില ആപ്പുകൾ ഫോണുകളിൽ ഇൻസ്റ്റാൾ ആവുകയും ഫോണിലുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തുകയുമാണ് ചെയ്യുന്നത്.

കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷനുകൾ നടത്താമെന്ന് വ്യാജമായി അവകാശപ്പെടുന്ന ഫിഷിംഗ്, വ്യാജ ഡൊമെയ്നുകൾ, ഇ മെയിലുകൾ, എസ്.എം.എസുകൾ, ഫോൺ കോളുകൾ എന്നിവയിലെല്ലാം ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്.

സൈബര്‍ തട്ടിപ്പുകളില്‍ വഞ്ചിതരാകാതിരിക്കാന്‍ പൊതുജനങ്ങള്‍ക്ക്​ ആരോഗ്യ വകുപ്പും പോലീസ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്​. 'ആളുകളെ രജിസ്റ്റര്‍ ചെയ്യുന്നതിനോ വാക്സിനേഷന്‍ നല്‍കുന്നതിനോ ആരോഗ്യവകുപ്പ് ആരെയും കോള്‍ ചെയ്യാറില്ല. സൈബര്‍ കുറ്റകൃത്യത്തിന് ഇരയാകാന്‍ സാധ്യതയുള്ളതിനാല്‍ വാക്‌സിന്‍ രജിസ്ട്രേഷന്‍റ പേരില്‍ ആര്‍ക്കും വിവരങ്ങള്‍ നല്‍കരുത്​.

 

സംസ്ഥാനത്തു 18 വയസ്സ് മുതൽ ഉള്ളവർക്ക് കോവിഡ് വാക്സിൻ രജിസ്‌ട്രേഷൻ ആരംഭിക്കുന്നതിനിടയിലാണ് ഇത്തരമൊരു വാർത്ത ആശങ്ക ഉണ്ടാക്കുന്നത്

കൊവിഡ് വാക്സിൻ സംഭരണം, വിതരണം, ആളുകളിലേക്ക് എത്തിക്കൽ മുതൽ സൂക്ഷിച്ചുവയ്ക്കുന്നത് വരെയുള്ള വിവരങ്ങൾ ഇപ്പോൾ കോവിൻ ആപ്ലിക്കേഷൻ വഴിയാണ് ചെയ്യുന്നത് . കൃത്യമായി എല്ലാവരിലേക്കും എത്തി വാക്സിൻ വിതരണം കാര്യക്ഷമമാക്കാൻ ഈ ആപ്ലിക്കേഷൻ വഴി കഴിയുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്.

എത്ര പേർക്ക്, എവിടെയൊക്കെ വച്ച്, ഏതെല്ലാം രീതിയിൽ വാക്സിൻ നൽകിയെന്ന കാര്യം കൃത്യമായി തത്സമയം ഈ ആപ്ലിക്കേഷനിൽ അപ്ഡേറ്റ് ചെയ്യപ്പെടുന്നുണ്ട് . മുൻഗണനാക്രമത്തിൽ ആർക്കെല്ലാം വാക്സിൻ നൽകണമെന്നും, എപ്പോഴാണ് അവർക്ക് വാക്സിൻ നൽകേണ്ടതെന്ന സമയക്രമവും, ഇതിന് ആര് മേൽനോട്ടം വഹിക്കുമെന്നും ഈ ആപ്ലിക്കേഷനിലുണ്ടാകും.


സംസ്ഥാനങ്ങളിൽ നിന്ന് വിവരം ശേഖരിക്കുന്നതിനൊപ്പം, കേന്ദ്ര ആരോഗ്യമന്ത്രാലയവും, ഐസിഎംആറും, ആയുഷ്മാൻ ഭാരത് പദ്ധതിയുമെല്ലാം ഒപ്പം ചേ‍ർന്നാണ് ഈ ആപ്ലിക്കേഷന്‍റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത് .
ഇമ്മ്യൂണൈസേഷൻ ഷെഡ്യൂളും, എവിടെ വച്ചാകും വാക്സിൻ നൽകുകയെന്നതും, ആരാണ് വാക്സിൻ നൽകുകയെന്നതും ഈ ആപ്ലിക്കേഷനിലൂടെ അറിയാം... വാക്സിന്‍റെ രണ്ട് ഡോസുകൾ നൽകിക്കഴിഞ്ഞാൽ ഈ ആപ്ലിക്കേഷൻ വഴി തന്നെ ഇമ്മ്യൂണൈസേഷൻ സർട്ടിഫിക്കറ്റും ലഭിക്കുന്നുണ്ട്.


കൊവിൻ ആപ്പിലൂടെയും , ആരോഗ്യസേതു ആപ്പിലൂടെയും, കോവിൻ വെബ്സൈറ്റിലൂടെയും, ഗ്രാമങ്ങളിലെ സേവാകേന്ദ്രങ്ങളിൽ നേരിട്ട് ചെന്നും വാക്‌സിനേഷനായി റെജിസ്റ്റർ ചെയ്യാം. ഇതല്ലാതെ മറ്റ് അപ്ലിക്കേഷനുകൾ വാക്സിൻ രെജിസ്ട്രേഷനു വേണ്ടി ഉപയോഗിക്കരുത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (16 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (2 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (2 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (2 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (2 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (4 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (4 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (5 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (5 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (6 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (6 hours ago)

Malayali Vartha Recommends