ചെന്നൈ മെട്രോ ഓടിത്തുടങ്ങി

ചെന്നൈ മെട്രോ ഓടിത്തുടങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.15ന് ആളണ്ടൂരില്‍ നിന്ന് കോയമ്പേട് വരെയാണ് ചെന്നൈ മെട്രോയുടെ ആദ്യ സര്‍വീസ് നടത്തിയത്. പണി പൂര്‍ത്തിയായ പത്ത് കിലോമീറ്ററാണ് ഇത്. തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത വീഡിയോ കോണ്‍ഫ്രണ്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചതിന് പിന്നാലെ 28കാരിയായ പ്രീതി ചെന്നൈ മെട്രോയുടെ ആദ്യ സര്‍വീസിന് സാരഥിയായി. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് പ്രീതി. നൂറുകണക്കിന് ചെന്നൈ നിവാസികള്‍ ആദ്യ യാത്രയില്‍ പങ്കാളിയാകാന്‍ എത്തിയിരുന്നു.
ചെന്നൈ മെട്രോയുടെ നിര്‍ദ്ദിഷ്ട 45 കിലോമീറ്ററിന്റെ ആദ്യ ഘട്ടമാണ് പൂര്‍ത്തിയായത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 45 കിലോമീറ്ററിനുള്ളില്‍ 32 സ്‌റ്റേഷനുകളെ ബന്ധിപ്പിക്കാനാവും. 14,600 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























