മദ്യപാനം മൗലികാവകാശമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

മദ്യപാനം മൗലികാവകാശമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ബാബുലാല്‍ ഗൗര്‍. മദ്യപാനം സോഷ്യല്‍ സ്റ്റാറ്റസിന്റെ ഭാഗം കൂടിയാണെന്നും ബാബുലാല്‍ പറഞ്ഞു വയ്ക്കുന്നു. മദ്യപാനം നിമിത്തം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നില്ലെന്ന തന്റെ പ്രസ്താവനയോട് അനുബന്ധിച്ചാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.
മദ്യം നിമിത്തം കുറ്റകൃത്യ നിരക്ക് ഉയരുന്നില്ല. മദ്യം കുടിച്ച് ബോധം നഷ്ടപ്പെടുന്നവരാണ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്. നിയന്ത്രിതമായ അളവില്‍ മദ്യം ഉപയോഗിക്കുന്നവര്‍ ഒരു കുറ്റകൃത്യത്തിലും ഏര്‍പ്പെടുന്നില്ലെന്നും ബാബുലാല്‍ പറഞ്ഞു. അതുകൊണ്ട് തന്നെ നിയന്ത്രിത അളവില്‍ മദ്യപിക്കാം. മദ്യപാനം മൗലികാവകാശമാണ്മന്ത്രി പറഞ്ഞു.
റഷ്യന്‍ നേതാവിന്റെ ഭാര്യയോട് മുണ്ടുരിയുന്നത് എങ്ങനെയെന്ന് പഠിപ്പിക്കാമെന്ന് പറഞ്ഞതായി വെളിപ്പെടുത്തി വിവാദത്തിലായ നേതാവാണ് ബാബുലാല്‍ ഗൗര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























