ആര്‍.കെ. നഗര്‍ ഉപതെരഞ്ഞെടുപ്പ്: ജയലളിത മുന്നേറുന്നു

ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയുമായ ജയലളിതയ്ക്ക് തകര്‍പ്പന്‍ മുന്നേറ്റം. ആദ്യ നാല് റൗണ്ട് വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ 38,?790 വോട്ടുകളുടെ ഭൂരിപക്ഷമാണ് ജയലളിതയ്ക്ക് ലഭിച്ചിരിക്കുന്നത്. ജയലളിതയുടെ എതിരാളിയായ സി.പി.ഐ.(എം)? സ്ഥാനാര്‍ത്ഥി സി. മഹേന്ദ്രന് 2209 വോട്ടുകളാണ് ഇതു വരെ ലഭിച്ചിരിക്കുന്നത്.
ഡി.എം.കെ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു. ജൂണ്‍ 27നായിരുന്നു ആര്‍.കെ നഗറില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇന്ന് രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
2011ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായ ജയലളിതയ്ക്ക് അനധികൃത സ്വത്ത് സന്പാദനക്കേസിനെ തുടര്‍ന്ന് 2014ല്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ഒ. പനീര്‍ശെല്‍വമായിരുന്നു മുഖ്യമന്ത്രി പദം അലങ്കിരിച്ചിരുന്നത്. അടുത്തിടെ കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയതിനെ തുടര്‍ന്ന് 2015 മേയ് മൂന്നിന് വീണ്ടും അവര്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























