വാക്കുപാലിച്ച് ആം ആദ്മി സര്‍ക്കാര്‍: സ്ത്രീ സുരക്ഷക്കായി ബസുകളില്‍ ഹോം ഗാര്‍ഡുകള്‍

തിരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനങ്ങള്‍ വാരിക്കോരി കൊടുക്കുകയും ഭരണം കിട്ടിയാല്‍ അതെല്ലാം സൗകര്യപൂര്‍വ്വം മറക്കുന്ന വരുമാണ് മിക്കരാഷ്ട്രീയ പാര്‍ട്ടികളും. എന്നാല്‍ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി അങ്ങനല്ലെന്ന് വീണ്ടും തെളിയിക്കുന്നു. കേന്ദ്രം ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുന്നതിനിടയിലും അവര്‍ ധൈര്യമായി മുന്നോട്ടു പോവുകയാണ് ജനങ്ങള്‍ക്കൊപ്പം നിന്ന്.
സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ ആയിരത്തിലധികം ഹോം ഗാര്‍ഡുകളെ ബസുകളില്‍ വിന്യസിച്ചു. ഹോം ഗാര്‍ഡുകളെ ബസുകളില്‍ വിന്യസിക്കും എന്നത് ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഡല്‍ഹിയിലെ മാദ്ധ്യമങ്ങള്‍ പോലും വിവാദങ്ങളുടെ പിന്നാലെ പോകുമ്പാഴാണ് ഇത്തരം ജനപ്രിയ നടപടികളുമായി ആം ആദ്മി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.
ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ആയിരത്തിലധികം ബസുകളിലാണ് സ്ത്രീ സുരക്ഷയ്ക്കായി ഗാര്‍ഡുമാരെ നിയോഗിച്ചത്. 2000 ഹോംഗാര്‍ഡുമാരെ കൂടി നിയമിക്കാന്‍ സര്‍ക്കാര്‍ നിയോഗിക്കും. ഇത് അയ്യായിരമാക്കി ഉയര്‍ത്താനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഇത് കൂടാതെ സിസി ടിവി ക്യാമറകള്‍ ബസുകളില്‍ സ്ഥാപിക്കാനും ഡല്‍ഹി സര്‍ക്കാറിന് പദ്ധതിയുണ്ട്. നിര്‍ഭയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആം ആദ്മി പാര്‍ട്ടി ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയത്. ടാക്‌സികള്‍ അടക്കമുള്ള മറ്റ് വാഹനങ്ങള്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























