അരുവിക്കര ഉപതിരഞ്ഞെടുപ്പ്: ശബരീനാഥന് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനങ്ങള്‍

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്.ശബരീനാഥനെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു രാഹുലിന്റെ അഭിനന്ദനം. യു.ഡി.എഫിന്റെ വിജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ അഭിനന്ദിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരെ ആയിരുന്നു സോണിയ അഭിനന്ദനം അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























