കാമുകനെ തേടി ലണ്ടനില്‍ നിന്നും യുവതി അമൃത്സറില്‍

സ്‌നേഹത്തിന് പ്രായമോ ദൂരമോ ഒന്നും ഒരു പ്രശ്‌നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പോളിഷ് യുവതി. തന്റെ കാമുകനെ കാണാന്‍ യുവതി കാമുകന്റെ സ്വന്തം നാടായ അമൃത്സറിലെത്തി. എന്നാല്‍ കാമുകന്‍ യുവതിയെ ഉപേക്ഷിക്കുകയും അമൃത്സറിലെ തന്നെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.
നാല് മാസം ഗര്‍ഭിണിയായ ഇവേലിന(30)യാണ് തന്റെ കാമുകനെ തേടി അമൃത്സറിലെത്തിയത്. ഹര്‍ഭെജ് സിങ് എന്ന യുവാവുമായി ഇവേലിന ലണ്ടനില്‍ വച്ച് പരിചയത്തിലാവുകയായിരുന്നു. തുടര്‍ന്ന് ഇയാളുമായി പ്രണയത്തിലാവുകയും ഇരുവരും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
എന്നാല്‍ ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം സിങ് സ്വന്തം നാട്ടില്‍ നിന്നും മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. എന്നാല്‍ തനിക്ക് സിങിനെ വേണമെന്നും, തന്റെ കുഞ്ഞിനെ നോക്കാന്‍ അച്ഛനായ സിങ് എന്നും ഒപ്പമുണ്ടാകണമെന്നും ചൂണ്ടികാണിച്ച് യുവതി പോലീസില്‍ പരാതി നല്‍കി.
കേസ് തീരുന്നത് വരെ യുവതിക്ക് അമൃത്സറില്‍ തുടരാനുള്ള സംവിധാനവും സുരക്ഷയും ഉദ്യോഗസ്ഥര്‍ ഒരുക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























