മാഗിക്കു പുറകെ ടോപ് രാമെന്‍ ന്യൂഡില്‍സിനും ഇന്ത്യന്‍ വിപണിയില്‍ നിരോധനം

മാഗിക്കു പുറമെ നിരോധന ഭീഷണി നേരിടുന്ന ടോപ് രാമെന്‍. മാഗി ന്യൂഡില്‍സ് ഉയര്‍ത്തിയ ഭക്ഷ്യ സുരക്ഷാ വിവാദത്തില്‍ ടോപ് രാമെനും. ജപ്പാന്‍ കമ്പനിയായ ഇന്തോ നിസ്സിന്റെ ഉല്‍പ്പന്നമായ ടോപ് രാമെന്‍ ന്യൂഡില്‍സിനും ഇന്ത്യന്‍ വിപണിയില്‍ നിരോധനം.
കേന്ദ്ര ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണു നിരോധനം ഏര്‍പ്പെടുത്തിയത്. ഇതോടെ, ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഉത്പന്നം പിന്‍വലിച്ചതായി ഇന്തോ നിസ്സിന്‍ വ്യക്തമാക്കി.
മാഗി നിരോധിച്ചതിനെത്തുടര്‍ന്ന് ടോപ് രാമെന്റെയടക്കം മറ്റ് നൂഡില്‍സ് നിര്‍മ്മാതാക്കളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ അഥോറിറ്റി വിപണിയില്‍ നിന്ന് ശേഖരിച്ചിരുന്നു. കേന്ദ്ര ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ അംഗീകാരമുള്ള സ്വതന്ത്ര ലാബുകളില്‍ ഇന്തോ നിസ്സിന്‍ നടത്തിയ പരിശോധനയിലും അനുവദനീയമായതിലും കൂടുതല്‍ രാസഘടകങ്ങള്‍ ടോപ് രാമെനില്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഉല്‍പ്പന്നം വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത്. ടോപ് രാമെനുപുറമെ ഫൂഡില്‍സ്, പാസ്ത, വൈ വൈ, യിപ്പീ തുടങ്ങിയ ബ്രാന്‍ഡുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഈയവും മോണോ സോഡിയം ഗ്ലൂട്ടോമേറ്റും (എം.എസ്.ജി) അനുവദനീയമായതിലും കൂടുതല്‍ അളവില്‍ മാഗി ന്യൂഡില്‍സില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം മാഗി നൂഡില്‍സ് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍മ്മാതാക്കളായ നെസ്‌ലെയോട് ആവശ്യപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























