പെട്രോളിന് 31 പൈസയും ഡീസലിന് 71 പൈസയും കുറച്ചു; ചൊവ്വാഴ്ച അര്ധരാത്രി മുതല്‍ പുതുക്കിയ വിലകള്‍ പ്രാബല്യത്തില്‍ വന്നു

പെട്രോളിന് ലിറ്ററിന് 31 പൈസയും ഡീസലിന് 71 പൈസയും കുറച്ചു. ചൊവ്വാഴ്ച അര്ധരാത്രി മുതല്‍ പുതുക്കിയ വിലകള്‍ പ്രാബല്യത്തില്‍ വന്നു. ജൂണ്‍ 15ന് പെട്രോളിന് 64 പൈസ വര്‍ധിപ്പിച്ചിരുന്നു. ഡീസല്‍വില ലിറ്ററിന് 1.35 പൈസ കുറയ്ക്കുകയും ചെയ്തു.
പുതിയ വില പ്രാബല്യത്തിലാകുന്നതോടെ ഡല്‍ഹിയിലെ പെട്രോള്‍ വില ലിറ്ററിന് 66.62 രൂപയാകും. ഡീസല്‍വില 50.22 രൂപയായും കുറയും. അവസാനത്തെ നിരക്ക് അവലോകനത്തിനു ശേഷം എണ്ണയുടെ അന്താരാഷ്ട്രവിലയില്‍ കുറവ് രേഖപ്പെടുത്തിയതും രൂപ നിലവാരം മെച്ചപ്പെടുത്തിയതുമാണ് വില കുറയ്ക്കാന്‍ കാരണമായതെന്ന് കമ്പനികള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























