വനിതാ ഡോക്ടറിന്റെ കോളര്‍ ശരിയാക്കുന്ന ജമ്മുകാശ്മീര്‍ മന്ത്രിയുടെ ചിത്രം വൈറലാകുന്നു

ഒരോ പണി വരുന്ന വഴി എന്നേ പറയാനുള്ളൂ. ഒരു കോളര്‍ ശരിയാക്കിക്കൊടുത്താല്‍ ഇത്ര പ്രശ്‌നമാകുമോ. ആളും തരവും നോക്കിചെയ്തില്ലെങ്കില്‍ പണിയാകും ഉറപ്പ്. ഇതാ ജമ്മു കാശ്മീരില്‍ മന്ത്രി ഒരു കോളര്‍ ശരിയാക്കിക്കൊടുത്തേ ഉള്ളൂ ആകെ പോല്ലാപ്പായി. വനിതാ ഡോക്ടറുടെ കോട്ടിന്റെ നിവര്‍ന്നിരുന്ന കോളര്‍ ശരിയാക്കിക്കൊടുക്കുന്ന ജമ്മു കാശ്മീര്‍ മന്ത്രിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സംസ്ഥാന ആരോഗ്യമന്ത്രി ചൗധരി ലാല്‍ സിംഗാണ് വനിതാ ഡോക്ടറിന്റെ ഉടുപ്പ് ശരിയാക്കിക്കൊടുത്ത് പണിവാങ്ങിയത്. മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതാണോ മന്ത്രിയുടെ പണി എന്നാണ് പ്രധാന ചോദ്യം.
ജൂലായ് ഒന്നിന് ആരംഭിക്കുന്ന അമര്‍നാഥ് യാത്രയുടെ സജ്ജീകരണങ്ങള്‍ പരിശോധിക്കാനായി ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ സിംഗ് എത്തിയപ്പോഴാണ് സംഭവം. അവിടെ വച്ച് കണ്ട വനിതാ ഡോക്ടറിന്റെ കോളര്‍ ശരിയ്ക്കല്ല ഇരിക്കുന്നതെന്ന് അദ്ദേഹം യുവതിയോട് പറയുകയും സ്വയം അത് ശരിയാക്കി കൊടുക്കുകയുമായിരുന്നു. മന്ത്രിയുടെ പ്രവര്‍ത്തി കണ്ട വനിതാ ഡോക്ടര്‍ യാതൊന്നും പറഞ്ഞില്ലെന്ന് ആ സമയത്ത് അവിടെയുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിരവധി പേരുടെ കണ്മുന്നിലാണ് സംഭവം നടന്നത്. ഇത് കണ്ടു നിന്ന മറ്റൊരു വനിതാ ഡോക്ടര്‍ തന്റെ വസ്ത്രത്തിന്റെ കോളര്‍ സ്വയം ശരിയാക്കിയെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബി.ജെ.പി മന്ത്രിയായ സിംഗ് ഒരു സ്ത്രീയെ അനാവശ്യമായി സ്പര്‍ശിച്ചെന്ന് ട്വിറ്ററിലൂടെ ആരോപണം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. \'\'മറ്റൊരു \'മകളോടൊപ്പമുള്ള സെല്‍ഫി\'. ബി.ജെ.പി നേതാവ് ഡോക്ടറിന്റെ കോളറിന് പിടിക്കുന്നു. സ്ത്രീകളോട് എത്ര ബഹുമാനം\'\' എന്നിങ്ങനെയുള്ള ട്വീറ്റുകളിലൂടെ മന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























