മുംബൈ ബാര്‍ജ് ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി

മുംബൈ തീരത്ത് ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം എട്ടായി. പത്തനംതിട്ട ജില്ലയിലെ പഴകുളം വിവേക് സുരേന്ദ്രന്‍, കണ്ണൂര്‍ ചെമ്‌ബേരി വലിയപറമ്ബത്ത് സനിഷ് ജോസഫ് എന്നിവരുടെ മൃതദേഹം കൂടിയാണ് ഒടുവില്‍ ലഭിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി. ഇതുവരെ മരിച്ചവരുടെ എണ്ണം 72 ആയി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചുഴിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും അതെല്ലാം അവഗണിച്ച ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് പൊലിസ് കേസെടുത്തിരുന്നു. ബാര്‍ജിലുണ്ടായിരുന്ന എഞ്ചിനീയറുടെ പരാതിയിലാണ് ക്യാപ്റ്റന്‍ രാകേഷ് ബല്ലവിനെതിരെ മുംബൈ പൊലിസ് കേസെടുത്തത്. ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി നേവിയുടെ തെരച്ചില്‍ നാലാം ദിനവും തുടരുകയാണ്.
https://www.facebook.com/Malayalivartha
























