'സത്യം ഭയമില്ലാതെ തുടരും'; ബി.ജെ.പിയുടെ ടൂള്‍ കിറ്റ് ആരോപണത്തിൽ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ബി.ജെ.പിയുടെ ടൂള്‍ കിറ്റ് ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'സത്യം ഭയമില്ലാതെ തുടരും' എന്ന ഒറ്റ വാചകത്തിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ടൂള്‍കിറ്റ് ഹാഷ്ടാഗിനൊപ്പമായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ബി.ജെ.പി വക്താവ് സംപിത് പത്ര പങ്കുവെച്ച ടൂള്‍കിറ്റ് ട്വീറ്റുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം ട്വിറ്റര്‍ ഇന്ത്യയുടെ ഡല്‍ഹിയിലെയും ഗുരുഗ്രാമിലെയും ഒാഫിസില്‍ എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.
സംപിത് പത്ര ആരോപിച്ച കോണ്‍ഗ്രസ് ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ലഡോ സാരായിലെയും ഗുരുഗ്രാമിലെയും ട്വിറ്റര്‍ ഒാഫിസിലെത്തി പൊലീസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയതെന്നായിരുന്നു വിശദീകരണം. എന്നാല്‍ ട്വിറ്റര്‍ ഇന്ത്യയുടെ ഓഫിസ് അടച്ചിട്ട നിലയിലായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ടൂള്‍ കിറ്റ് ഉപയോഗിച്ചുവെന്ന് സംപിത് പത്ര ട്വിറ്ററിലൂടെ ആരോപിക്കുകയായിരുന്നു. ഇതിന്റെ രേഖകളും സംപിത് പത്ര പങ്കുവെച്ചു. എന്നാല്‍ സംപിത് പത്ര ട്വിറ്ററിലൂടെ പങ്കുവെച്ച രേഖകള്‍ക്ക് 'മാനിപുലേറ്റഡ് മീഡിയ' എന്ന ടാഗ് ട്വിറ്റര്‍ നല്‍കിയിരുന്നു. ഇതില്‍ വിശദീരണം തേടുകയായിരുന്നു ഡല്‍ഹി പൊലീസ്. എന്ത് അടിസ്ഥാനത്തിലാണ് സംപിത് പത്ര പങ്കുവെച്ച ചിത്രം തെറ്റാണെന്ന് സൂചിപ്പിക്കുന്നതെന്ന് വിശദമാക്കണമെന്നായിരുന്നു പൊലീസിെന്റ ആവശ്യം.
സംപിത പത്ര പങ്കുവെച്ച രേഖകള്‍ വ്യാജമായി ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് പൊലീസ് പരാതി നല്‍കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























