കൊവിഡ് വാക്സിന്റെ നികുതി പൂര്‍ണമായും ഒഴിവാക്കും; തീരുമാനം മേയ് 28ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ എടുത്തേക്കും; കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതിയിലും ഇളവ്

കൊവിഡ് വാക്സിന്റെ നികുതി പൂര്‍ണമായും ഒഴിവാക്കിയേക്കും. മേയ് 28ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതിയിലും ഇളവ് വരുത്തുന്നതിനെക്കുറിച്ചും യോഗത്തില്‍ തീരുമാനമാകുമെന്നാണ് ലഭിക്കുന്ന സൂചന.
അഞ്ച് ശതമാനം നികുതിയാണ് കൊവിഡ് വാക്സിന് ഇപ്പോള്‍ ഓര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി നിരക്ക് 0.1 ശതമാനമായി കുറയ്ക്കണമെന്ന നിര്‍ദേശവും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.
ഈ രണ്ട് നിര്‍ദേശങ്ങളിലെയും ഗുണദോഷ ഫലങ്ങള്‍ വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം അവതരിപ്പിച്ചേക്കും. സ്വന്തമായി വാക്സിന്‍ വാങ്ങേണ്ടി വരുന്നത് പല സംസ്ഥാനങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുന്നുണ്ട്.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക ,തെലങ്കാന, ഒറീസ എന്നി സംസ്ഥാനങ്ങള്‍ 25 മുതല്‍ 30 ശതമാനം വരെ മൂലധന ചെലവുകള്‍ വെട്ടികുറയ്ക്കും എന്ന് അറിയിച്ചിട്ടുണ്ട്. മൂലധന ചെലവുകള്‍ വലിയ തോതില്‍ വെട്ടികുറയ്ക്കുന്നത് ഗുണം ചെയ്യില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























