ഗംഗാനദീതടത്തില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണൊലിച്ചുപോയതോടെ മൃതദേഹങ്ങളെ മൂടിയിരുന്ന കാവിവസ്‌ത്രങ്ങള്‍ പുറത്ത് കാണുന്ന സ്ഥിതിയിലായി... കൊവിഡ് വന്ന് മരിച്ചവരുടെയുള്‍പ്പടെ ശരീരങ്ങള്‍ പുറത്തെടുത്ത് ഭക്ഷിക്കുന്നത് തെരുവ് നായ്ക്കൾ; നദിക്കരയിലെ മൃതദേഹങ്ങള്‍ യോഗി സര്‍ക്കാരിന് വീണ്ടും തലവേദനയുണ്ടാക്കുന്നു

ഗംഗാ നദിയിൽ ഒഴുകിഎത്തിയ മൃദദേഹങ്ങൾ യോഗി സർക്കാരിനെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുഴപ്പത്തിലാക്കിയതാണ്. ഇപ്പോളിതാ വീണ്ടും ഗാനദീതടത്തില്‍ നൂറ് കണക്കിന് പേരുടെ മൃതദേഹങ്ങള്‍ വന്നടിഞ്ഞത് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനെ കുറച്ചൊന്നുമല്ല മുള്‍മുനയില്‍ നിർത്തിയിരിക്കുന്നത്.
നദീതടത്തില്‍ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയാണ് സര്‍ക്കാര്‍ അന്ന് വിമര്‍ശനങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറിയത്. എന്നാല്‍ ഇപ്പോഴിതാ അതേ മൃതദേഹങ്ങള്‍ വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു.
ഗംഗാനദീതടത്തില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണൊലിച്ചുപോയതോടെ മൃതദേഹങ്ങളെ മൂടിയിരുന്ന കാവിവസ്‌ത്രങ്ങള്‍ പുറത്തുകാണുന്ന സ്ഥിതിയുണ്ടായി.
മാത്രമല്ല മൃതദേഹാവശിഷ്‌ടങ്ങള്‍ തെരുവ് നായ്‌ക്കള്‍ പുറത്തെടുത്ത് കഴിക്കുന്നതായും പ്രദേശവാസികള്‍ പരാതികളുമായി രംഗത്ത് എത്തി. നൂറ് കണക്കിന് മൃതദേഹങ്ങള്‍ മുളന്തണ്ടുകള്‍ ഉപയോഗിച്ച് തിരിച്ച് പ്രയാഗ്‌രാജിലെ ഗംഗാനദീതടത്തില്‍ സംസ്‌കരിച്ച കാഴ്‌ച റോയിട്ടേഴ്‌സ് പുറത്തുവിട്ടതാണ്.
ഇത് വലിയ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാരിനെതിരെ സൃഷ്‌ടിച്ചത്. ചിലയിടങ്ങളില്‍ മുളന്തണ്ടുകള്‍ ഇളകിപ്പോയതായും കാണുന്നുണ്ട്. നൂറ് കണക്കിന് മൃതദേഹങ്ങള്‍ ഇങ്ങനെ വീണ്ടും പുറത്ത് കാണുന്ന തരത്തിലായി. ഇതോടെ തദ്ദേശ സ്ഥാപനത്തിലെ ജീവനക്കാര്‍ വീണ്ടും ഇവ കുഴിച്ചുമൂടുകയാണ്. മൃതദേഹം കുഴിച്ചുമൂടുന്ന പതിവുളളവര്‍ക്ക് പ്രത്യേക സ്ഥലവും സംസ്‌കരിക്കേണ്ടവര്‍ക്ക് വിറകും നല്‍കുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ അറിയിച്ചത്.
അതേസമയം സംസ്ഥാനത്ത് ഒരിടത്തും മൃതദേഹങ്ങള്‍ ഗംഗയിലൊഴുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പൊലീസ് പട്രോളിംഗ് ഗംഗാനദിയില്‍ നടത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും പലരും ഇപ്പോഴും ഗംഗാതടത്തില്‍ മൃതദേഹങ്ങള്‍ കുഴിച്ചുമൂടുന്നത് തുടരുകയാണ്.
മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് അര്‍ഹിക്കുന്ന ബഹുമതിയോടെ വേണമെന്നും അതിന് വേണ്ട സാമ്ബത്തിക സഹായം ചെയ്യാമെന്ന് മുഖ്യമന്ത്രി തന്നെ അറിയിച്ചിട്ടും ജനങ്ങള്‍ അത് അര്‍ഹിക്കുന്ന ഗൗരവത്തിലെടുക്കുന്നില്ലാത്ത സ്ഥിതിയിലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























