കറുപ്പ്, വെള്ള, മഞ്ഞ: ഗാസിയാബാദില്‍ കോവിഡ് മുക്തി നേടിയ 45കാരന് മൂന്നു തരം ഫംഗസ് ബാധ സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ

ഗാസിയാബാദില്‍ കോവിഡ് മുക്തി നേടിയ 45കാരനില്‍ കറുപ്പ്, വെള്ള, മഞ്ഞ ഫംഗസ് ബാധ സ്ഥിരീകരിച്ചതായി അധികൃതര്‍. കോവിഡാനന്തര ചികിത്സയില്‍ കഴിയുന്ന വ്യക്തിയിലാണ് മൂന്ന് ഫംഗസുകളുടെയും സാന്നിധ്യം കണ്ടെത്തിയത്.
രോഗിയുടെ സി.ടി സ്കാന്‍ പരിശോധനയില്‍ അസാധാരണമായി ഒന്നും കണ്ടിരുന്നില്ല. എന്‍ഡോസ്കോപ്പി പരിശോധന നടത്തിയ ശേഷമാണ് മൂന്നുതരം ഫംഗസുകള്‍ ബാധിച്ചതായി വ്യക്തമായത് - ഇദ്ദേഹം ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ ഇ.എന്‍.ടി സ്പെഷലിസ്റ്റ് ഡോക്ടര്‍ ബി.പി. ത്യാഗി പറഞ്ഞു. ആംഫോടെറിസിന്‍ - ബി ഉപയോഗിച്ചുള്ള ചികിത്സയാണ് നടത്തുന്നത്. ആവശ്യമായ മരുന്നുകള്‍ എത്തിക്കാം എന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതായി ഡോക്ടര്‍ പറഞ്ഞു.
ഗാസിയാബാദിലെ സഞ്ജയ് നഗര്‍ സ്വദേശിയായ രോഗിക്ക് കോവിഡ് മുക്തി നേടിയതിന് പിന്നാലെ കണ്‍തടങ്ങള്‍ വീര്‍ത്തുവരികയും മൂക്കിലൂടെ രക്തംവരികയും ചെയ്തിരുന്നു. മൂന്ന് തരത്തിലുള്ള ഫംഗസ് ബാധ കണ്ടെത്തിയ ഈ കേസിനെക്കുറിച്ച് അധികൃതരെ വിവരമറിയിച്ചതായും,
ഒരു ഫംഗസ് ബാധ തന്നെ കറുപ്പ്, മഞ്ഞ, വെള്ള ഘട്ടങ്ങള്‍ കാണിക്കാന്‍ സാധ്യതയുണ്ടെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.എന്‍.കെ. ഗുപ്ത പറഞ്ഞു. വിശദമായ പഠനങ്ങള്‍ക്ക് ശേഷമേ കൂടുതല്‍ നിഗമനങ്ങളിലെത്താന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























