'പൈതൃകം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഞാന്‍ എല്ലായ്പ്പോഴുമുണ്ടാകും'; ലക്ഷദ്വീപിന്റെ സംസ്കാരം തകര്‍ക്കാനും ജനങ്ങളെ ഉപദ്രവിക്കാനും ബി.ജെ.പി സര്‍ക്കാരിന് ഒരു അവകാശവുമില്ലെന്ന് പ്രിയങ്ക ഗാന്ധി

ലക്ഷദ്വീപ് അഡ്മിന്ട്രേറ്റര് പ്രഫുല്‍ കെ.പട്ടേലിന്റെ സംഘ്പരിവാര്‍ അജണ്ടകള്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലക്ഷദ്വീപിന്റെ സംസ്കാരം തകര്‍ക്കാനും ജനങ്ങളെ ഉപദ്രവിക്കാനും ബി.ജെ.പി സര്‍ക്കാരിന് ഒരു അവകാശവുമില്ലെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
''ലക്ഷദ്വീപിലെ ജനങ്ങള്‍ തങ്ങള്‍ താമസിക്കുന്ന ദ്വീപുകളുടെ സമ്ബന്നമായ പ്രകൃതി-സാംസ്കാരിക പൈതൃകത്തെ ആഴമായി മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ്. അവരെല്ലായ്പ്പോഴും അതിനെ സംരക്ഷിച്ചിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാറിനും അവരുടെ ഭരണകൂടത്തിനും ഈ പൈതൃകം തകര്‍ക്കാനും ജനങ്ങളെ ഉപദ്രവിക്കാനും ഒരു അവകാശവുമില്ല.
ലക്ഷദ്വീപില്‍ സ്ഥാപിത ലക്ഷ്യങ്ങളോട് കൂടെയുള്ള നിയന്ത്രണങ്ങളും നിയമങ്ങളും ഏര്‍പ്പെടുത്തുകയാണ്. ജനാധിപത്യത്തിന്റെ കാതല്‍ സംഭാഷണങ്ങളാണ്. എന്തുകൊണ്ട് അവിടുത്തെ ജനങ്ങളോട് സംസാരിക്കുന്നില്ല? . അവരുടെ പൈതൃകം തകര്‍ക്കാന്‍ അധികാരം ഉപയോഗിക്കുകയാണോ?. ദ്വീപിലെ ജനങ്ങള്‍ക്ക് എന്റെ പൂര്‍ണ പിന്തുണയുണ്ട്. പൈതൃകം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഞാന്‍ എല്ലായ്പ്പോഴുമുണ്ടാകും. നാമെല്ലാവരും വിലമതിക്കുന്ന ദേശീയ നിധിയാണ് ലക്ഷദ്വീപ്'' -പ്രിയങ്ക ഗാന്ധി പറഞ്ഞു.
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാര്‍, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























