പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കായി ടെലിഫോണിക് അസൈസ്‌മെന്റ് നടത്തുമെന്ന് സി.ബി.എസ്.ഇ

പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കായി ടെലിഫോണിക് അസൈസ്‌മെന്റ് നടത്താന്‍ സ്‌കൂളുകളെ അനുവദിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍. സി.ബി.എസ്.ഇ പത്താംക്ലാസ്സ് വിദ്യാര്‍ഥികള്‍ക്കാണ് ഇത് ബാധകമാവുക.
സ്‌കൂള്‍ നടത്തിയ പരീക്ഷകളില്‍ ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഹാജരാകാന്‍ സാധിച്ചില്ലെങ്കില്‍ ഇവര്‍ക്കായി ഓഫ്‌ലൈന്‍/ ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഒരു ടെലിഫോണിക് അസൈസ്‌മെന്റ് നടത്തി മാര്‍ക്കുകള്‍ രേഖപ്പെടുത്തണം. ടെലിഫോണിക് അസൈസ്‌മെന്റ് വഴി ഓരോ വിഷയത്തിനും വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച മാര്‍ക്കില്‍ നിന്ന് അവരെ വസ്തുനിഷ്ഠമായി വിലയിരുത്താം. ടെലിഫോണ്‍ വഴി വിദ്യാര്‍ഥികളെ ബന്ധപ്പെടാന്‍ സാധിക്കാത്തപക്ഷം അവര്‍ അസൈസ്‌മെന്റിന് ഹാജരാകാത്തതായി അടയാളപ്പെടുത്തും. ഇതിനായി മാത്സ്, സോഷ്യല്‍ സയന്‍സ്, സയന്‍സ്, ഭാഷാ അധ്യാപകര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ പാനലിനെ നിയോഗിക്കാനും സ്‌കൂളുകളോട് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























