കേന്ദ്രസർക്കാരന്റെ തകർപ്പൻ തീരുമാനം... കോവിഡ് വാക്‌സിന്റെ ജിഎസ്ടി ഒഴിവാക്കും!

വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം രാജ്യമൊട്ടാകെ ഉയരുന്നതിനിടെ, കോവിഡ് വാക്‌സിന്റെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച തീരുമാനമെടുക്കും.
കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതിയിലും ഇളവ് വരുത്തുന്നതിനെക്കുറിച്ചും യോഗത്തില്‍ ഉടൻ തന്നെ തീരുമാനമായേക്കും.
നിലവില്‍ അഞ്ച് ശതമാനം നികുതിയാണ് കോവിഡ് വാക്‌സിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നികുതി നിരക്ക് 0.1 ശതമാനമായി കുറയ്ക്കണമെന്ന നിര്‍ദേശവും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ഈ രണ്ട് നിര്‍ദേശങ്ങളിലെയും ഗുണദോഷ ഫലങ്ങള്‍ വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം അവതരിപ്പിക്കും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
സ്വന്തമായി വാക്‌സിന്‍ വാങ്ങേണ്ടി വരുന്നത് പല സംസ്ഥാനങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക ,തെലങ്കാന, ഒറീസ എന്നി സംസ്ഥാനങ്ങള്‍ 25 മുതല്‍ 30 ശതമാനം വരെ മൂലധന ചെലവുകള്‍ വെട്ടികുറയ്ക്കും എന്ന് അറിയിച്ചിട്ടുണ്ട്. മൂലധന ചെലവുകള്‍ വലിയ തോതില്‍ വെട്ടികുറയ്ക്കുന്നത് ഗുണം ചെയ്യില്ലെന്ന് സാമ്പത്തിക വിദഗ്ര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് -19 വാക്സിന് വില കുറഞ്ഞേക്കും എന്ന സൂചനകൾ നേരത്തേ തന്നെ പുറത്ത് വന്നിരുന്നു. കൊവിഡ് വാക്സിൻെറ നികുതി ഒഴിവാക്കാൻ സംസ്ഥാനങ്ങൾ കേന്ദ്ര സര്‍ക്കാരിന് മേൽ സമ്മര്‍ദ്ദം ചെലുത്തുന്നതിനാൽ ആണ് ഇത്തരത്തിൽ ഒരു തീരുമാനം വരുന്നത് എന്നാണ് പറയപ്പെടുന്നത്. പൂര്‍ണമായി നികുതി ഒഴിവാക്കിയില്ലെങ്കിലും നികുതി നിരക്ക് കുറച്ചേക്കും എന്ന സൂചനയാണ് പുറത്ത് വന്നിരുന്നത്. ജിഎസ്ടി കൗൺസിലിൻെറ പ്രത്യേക പാനലാണ് ഇക്കാര്യം പരിഗണിക്കുന്നത്.
കൊവിഡ് വാക്സിന് ലോകത്തിൽ തന്നെ ഉയര്‍ന്ന നിരക്കാണ് ഇന്ത്യയിൽ എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. വിദേശത്ത് നിന്ന് ഇന്ത്യയ്ക്ക് ലഭിച്ച കൊവിഡ് വാക്‌സിനും മറ്റ് കോവിഡ് ദുരിതാശ്വാസ ഉത്പന്നങ്ങൾക്കും ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്തിടെ കത്തെഴുതിയിരുന്നു.
നിലവിൽ കൊവിഡ് വാക്സിന് അഞ്ച് ശതമാനമാണ് നികുതിയെങ്കിലും കൊവിഡ് മരുന്നുകളും ഓക്സിജൻ കോൺസൻഡ്രേറ്ററുകളും എല്ലാം 12 ശതമാനം നികുതിയുടെ പരിധിയിലാണ്. ഇത് ചികിത്സാച്ചെലവുകൾ ഉയര്‍ത്തുന്നുണ്ട്. സുപ്രീം കോടതി ഇടപെടൽ ഉണ്ടായിട്ടും കൊവിഡിൻെറ മറവിൽ രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ കൊള്ള നടക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
അവശ്യ മരുന്നുകൾക്ക് ആവശ്യമായ കാര്യങ്ങൾ എത്തിക്കുന്നതിനുള്ള ഇറക്കുമതി നികുതി കേന്ദ്രം (Central Government) നേരത്തേതന്നെ ഒഴിവാക്കിയിട്ടുണ്ട്. ജിഎസ്ടി ഒഴിവാക്കുന്നതോടുകൂടി സ്വകാര്യ ആശുപത്രികളിൽനിന്ന് എടുക്കുന്ന ഡോസിന് പരമാവധി 1,200 രൂപ വരെ കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ബ്ലാക്ക് ഫംഗസിനുള്ള മരുന്നായ ആംഫോടെറിസിന്‍ - ബിയുടെ വിതരണം കേന്ദ്രം കൂട്ടിയിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് 19,000ത്തോളം അധിക വയൽ ആംഫോടെറിസിന്‍ - ബി അനുവദിച്ചിട്ടുണ്ട്. കേരളമുൾപ്പടെ 22 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് കേന്ദ്രം ബ്ലാക്ക് ഫംഗസ് മരുന്നിന്‍റെ അധിക വിഹിതം അനുവദിച്ചത്.
ബ്ലാക്ക് ഫംഗസ് ബാധ ഏറ്റവും കൂടുതലായ ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും 4,000ത്തിലധികം കുപ്പി അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച 20,000 അധികം കുപ്പി മരുന്ന് സംസ്ഥാനങ്ങൾ അനുവദിച്ചതിന് പിന്നാലെയാണ് ഇത്. രണ്ടാഴ്ച്ച കൊണ്ടാണ് രാജ്യത്ത് എണ്ണായിരത്തിലധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് ബാധിതർ ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
https://www.facebook.com/Malayalivartha
























