മഹാരാഷ്ട്ര മുന്‍ ഡി.ജി.പി സുബോധ് കുമാര്‍ ജയ്‌സ്വാളിനെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു; തീരുമാനം സിബിഐ ഡയറക്ടറെ തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍; നിയമനം രണ്ടു വര്‍ഷത്തേക്ക്

മഹാരാഷ്ട്ര മുന്‍ ഡി.ജി.പി സുബോധ് കുമാര്‍ ജയ്‌സ്വാളിനെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറലായ സുബോധ് കുമാര്‍ റോയില്‍ ഒന്‍പത് വര്‍ഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
സിബിഐ ഡയറക്ടറെ തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ സംസ്ഥാന ഡിജിപി ലോക്‌നാഥ് ബഹ്ര ഉള്‍പ്പടെ 12 പേരുടെ പട്ടികയാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് സുബോധ് കുമാര്‍ ജയ്‌സ്വാള്‍, സശസ്ത്ര സീമാ ബല്‍ ഡി.ജി കെ ആര്‍ ചന്ദ്ര, ആഭ്യന്തരമന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി വി,എസ്..കെ കൗമുദി എന്നിവരാണ് അവസാനം തയ്യറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്.
വിരമിക്കാന്‍ ആറുമാസത്തില്‍ താഴെ ഉള്ളവരെ പരിഗണിക്കേണ്ടതില്ല എന്ന സുപ്രീംകോടതി വിധി ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് എന്‍..കെ..രമണ നിലപാടെടുത്തിരുന്നു,. ഇതിനെത്തുടര്‍ന്ന് കേന്ദ്രത്തിന് താല്പര്യമുണ്ടായിരുന്ന സി.ബി.ഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന, എന്‍.ഐ.എ മേധാവി വൈസി മോദി എന്നിവര്‍ പുറത്തായി. വിരമിക്കാന്‍ ഒരു മാസമുള്ള ലോക്‌നാഥ് ബഹ്രയേയും ഇതേ കാരണത്താല്‍ ഒഴിവാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























