ഒറ്റയ്ക്ക് കഴിഞ്ഞ 71കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സംഭവത്തിൽ അയൽവാസിയായ 53കാരന്‍ അറസ്റ്റില്‍

ഒറ്റയ്ക്ക് കഴിഞ്ഞ 71കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 53കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പുനെയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട വയോധികയുടെ വീടിനടുത്ത് താമസിക്കുന്നയാളാണ് പ്രതി.
തിങ്കളാഴ്ച രാവിലെയാണ് വയോധികയെ രക്തത്തില്‍ കുളിച്ചു മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തലക്കടിയേറ്റ് രക്തംവാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. ബലാത്സംഗത്തിനിരയായതായും പൊലീസ് കണ്ടെത്തി.
തലയ്ക്ക് അടിക്കാന്‍ ഉപയോഗിച്ച ഇരുമ്ബ് പൈപ്പ് വീട്ടിനുള്ളില്‍ നിന്ന് കണ്ടെടുത്തു. തുടര്‍ന്ന് പൊലീസ് നായ മണം പിടിച്ച് പ്രതിയുടെ വീട്ടുവളപ്പില്‍ എത്തുകയായിരുന്നു. പിടിയിലായ ഇയാള്‍ കുറ്റം സമ്മതിച്ചു.
ഞായറാഴ്ച രാത്രി വയോധികയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ ബലാത്സംഗത്തിന് ശ്രമിച്ചപ്പോള്‍ വയോധിക പ്രതിരോധിച്ചു. തുടര്‍ന്ന് പൈപ്പ് കൊണ്ട് തലക്കടിച്ചു വീഴ്ത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha
























