കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ തുടങ്ങിയ സമരം ഇന്ന് ആറു മാസം പൂര്‍ത്തിയാവുന്നു.... രാജ്യവ്യാപകമായി കരിദിനം ആചരിച്ച് കര്‍ഷകര്‍

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ തുടങ്ങിയ സമരം ഇന്ന് ആറു മാസം പൂര്‍ത്തിയാക്കുമ്‌ബോള്‍ കരിദിനമായി ആചരിച്ചാണ് രാജ്യവ്യാപകമായി സമരം കടുപ്പിക്കുന്നത്.
അതേസമയം കര്‍ഷക പ്രക്ഷോഭത്തിന് ആറുമാസം തികയുന്ന ഇന്ന് മോദി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേരളത്തിലെ വീടുകളില്‍ 'പ്രതിഷേധ മുറ്റം' പരിപാടി സംഘടിപ്പിക്കുമെന്ന് ഡല്‍ഹി ചലോ കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതി അറിയിച്ചു.
'ജനവിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്ത മോദി സര്‍ക്കാര്‍ തുലയട്ടെ; മേയ് 26 അഖിലേന്ത്യ പ്രതിഷേധ ദിനം' എന്ന് രേഖപ്പെടുത്തിയ ബാനര്‍ വീട്ടുമുറ്റങ്ങളില്‍ സ്ഥാപിച്ച്, സ്വന്തം കാര്‍ഷികോല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് പച്ചക്കൊടി ഉയര്‍ത്തുന്നതോടുകൂടിയാണ് രാവിലെ 10ന് ദിനാചരണ പരിപാടി ആരംഭിക്കുക.
വൈകീട്ട് ആറിന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രതിഷേധ പന്തം (മെഴുകുതിരി) കൊളുത്തി ദിനാചരണം അവസാനിപ്പിക്കും.സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.
https://www.facebook.com/Malayalivartha
























