മോദിയോട് കളിച്ചാൽ ഇങ്ങനെയിരിക്കും... ആ തീരുമാനത്തോട് ഒടുവിൽ യോജിച്ച് ഫെയ്സ്ബുക്കും... കട്ടകലിപ്പിൽ വാട്സ്ആപ്

ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങൾ പാലിക്കുന്നതിന് ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയ സമയപരിധി അവസാനിക്കാനിരിക്കെ നിർണായക പ്രതികരണവുമായി ഫെയ്സ്ബുക്ക് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി നിയമങ്ങളുമായി യോജിച്ചു പോകാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ഫെയ്സ്ബുക് പ്രസ്താവനയിലൂടെ അറിയിച്ചത്.
ഇതോടെ രാജ്യത്ത് ഐടി നിയമം 2021 പ്രാബല്യത്തിൽ വന്നു. നിയമത്തിലെ നിർദ്ദേശങ്ങൾ പാലിക്കുമെന്ന് ഫേസ്ബുക്കിന് പിന്നാലെ ഗൂഗിളും യൂട്യൂബും അറിയിച്ചു. എന്നാൽ, സർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്ന ട്വിറ്റർ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഇന്ന് മുതൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന നിയമ വിരുദ്ധമായ എല്ലാ കാര്യങ്ങളിലും കമ്പനികൾക്കും ഉത്തരവാദിത്വം ഉണ്ടാകും.
സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന നിർദേശം പാലിക്കാത്തവർക്കെതിരെ എന്ത് നടപടിയാകും കേന്ദ്ര സർക്കാർ സ്വീകരിക്കുക എന്നതിലാണ് ആശങ്ക. ഫെബ്രുവരിയിൽ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് രാജ്യത്തെ ഒരു സാമൂഹിക മാധ്യമ കമ്പനി മാത്രമേ പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളൂവെന്നാണ് സൂചന.
എന്നാൽ സർക്കാരിന്റെ കൂടുതൽ ഇടപെടൽ വേണ്ട ചില വിഷയങ്ങളിൽ ആഴത്തിൽ ചർച്ച ആവശ്യമാണെന്നും ഫെയ്സ്ബുക് പ്രസ്താവനയിൽ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ‘ഐടി നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും ശ്രമിക്കും.
ജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ സുരക്ഷിതമായും സ്വതന്ത്രമായും പ്രകടിപ്പിക്കാനുള്ള ഇടമായിത്തന്നെ നിലകൊള്ളുന്നതിൽ ഫെയ്സബുക് പ്രതിജ്ഞാബദ്ധരാണ്’ എന്നാണ് ഫെയ്സ്ബുക് അറിയിച്ചത്.
ഇന്ത്യയില്‍ നടപ്പാക്കിയ പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതിന് ഫെബ്രുവരിയിലാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സമൂഹ മാധ്യമങ്ങൾക്ക് നിര്‍ദേശം നല്‍കിയത്.
സമയപരിധി മേയ് 25-നാണ് അവസാനിക്കുന്നത്. പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം സമൂഹമാധ്യമങ്ങളുടെ സംരക്ഷണവും പദവിയും നഷ്ടമാകുമെന്നാണു വിലയിരുത്തൽ ഉണ്ടായിട്ടുള്ളത്.
നിയമങ്ങള്‍ പാലിക്കാത്തതിനാൽ ക്രിമിനൽ നിയമ നടപടികള്‍ ഉണ്ടാകുമെന്നും സൂചനയും നൽകിയിട്ടുണ്ടായിരുന്നു. സമൂഹമാധ്യമങ്ങൾക്ക് ഇന്ത്യയില്‍ നിന്ന് കംപ്ലയിന്‍സ് ഓഫിസര്‍മാരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവച്ച പ്രധാന നിര്‍ദേശം.
ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ ഇതു നീക്കം ചെയ്യുന്നതിനും അധികാരം നല്‍കും. സമൂഹമാധ്യമങ്ങൾക്ക് ഇന്ത്യയില്‍ നിന്ന് കംപ്ലയിന്‍സ് ഓഫിസര്‍മാരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവച്ച പ്രധാന നിര്‍ദേശം.
ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ ഇതു നീക്കം ചെയ്യുന്നതിനും അധികാരം നല്‍കും.സമൂഹ മാധ്യമങ്ങൾക്കു പുറമെ, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്. മാർഗനിർദേശങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുന്നതിനു കമ്മറ്റിയുമുണ്ടാകും.
എന്നാൽ, സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ വാട്‌സാപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നു. സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്നാണ് വാട്‌സാപ്പ് ചൂണ്ടിക്കാട്ടുന്നത്.
ഇത് സംബന്ധിച്ച് വാട്‌സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്രത്തിന്റെ പുതിയ നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്നാണ് വാട്‌സാപ്പ് ഹര്‍ജിയില്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























