സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ പുരോഗതി വിലയിരുത്തി കേന്ദ്രം

സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ പുരോഗതി വിലയിരുത്തി കേന്ദ്രം. വാക്‌സിന്‍ വിതരണത്തെക്കുറിച്ചുള്ള അവലോകനത്തിനായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അഡ്മിനിസ്‌ട്രേറ്റര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് അവലോകന യോഗം ചേര്‍ന്നത്.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ രാജ്യത്തുടനീളമുള്ള വാക്‌സിനേഷന്‍ ഡ്രൈവിന്റെ പുരോഗതിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അവതരിപ്പിച്ചു.
ദുര്‍ബലരായ ജനവിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കുറിച്ച് യോഗത്തില്‍ വിശകലനം നടത്തി.
ഒന്നും രണ്ടും വീതം ഡോസുകള്‍ ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ എന്നിവരുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകളും അവലോകനം ചെയ്തു. ഈ വിഭാഗത്തില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാനുള്ള സാധ്യതകളും വിലയിരുത്തി
"
https://www.facebook.com/Malayalivartha
























