പാട്ടു കേള്‍ക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

പാട്ടു കേള്‍ക്കുന്നതിനിടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബഹറൈച്ച് ജില്ലയിലെ നന്‍പാറ പ്രദേശത്താണ് സംഭവം. മുബിന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഹെഡ്‌സെറ്റില്‍ പാട്ട് കേള്‍ക്കുന്നതിനിടെ മുബിന്‍ ഫോണ്‍ വയറിന്റെ മുകളിലാണ് വച്ചിരുന്നത്. ഉടന്‍ മൊബൈല്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
വലിയ ശബ്ദത്തോട് കൂടിയുണ്ടായ പൊട്ടിത്തെറിയില്‍ മുബിന് ഗുരുതരമായി പൊള്ളലേറ്റു. ഉടന്‍ തന്നെ ഇയാളെ സമീപമുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























