പാകിസ്ഥാനില്‍ ട്രെയിനപകടത്തില്‍ 12 സൈനികര്‍ മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സൈനികര്‍ സഞ്ചരിച്ച സ്‌പെഷ്യല്‍ ട്രെയിന്‍ പാളം തെറ്റി കനാലിലേക്ക് മറിഞ്ഞു. അപകടത്തില്‍ 12 സൈനികര്‍ കൊല്ലപ്പെടുകയും, നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റന്‍വാലയില്‍ ട്രെയിന്‍ ഒരു കനാലിന്റെ പാലത്തില്‍ കയറിയപ്പോഴാണ് അപകടമുണ്ടായത്, അഞ്ച് ബോഗികള്‍ പാളം തെറ്റി കനാലില്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ പാലം ഭാഗികമായി തകര്‍ന്നു.
അതേസമയം അപകടത്തില്‍ ദുരൂഹതയില്ലെന്നും, ഭീകരാക്രമണമായി കണക്കാക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























