തന്നോടൊപ്പം റിസോര്‍ട്ടില്‍ സഹപ്രവര്‍ത്തകയെ താമസിക്കാന്‍ ക്ഷണിച്ച ജില്ലാ ചീഫ് മജിസ്ട്രേറ്റിനെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സസ്പെന്റ ചെയ്തു
തന്നോടൊപ്പം റിസോര്‍ട്ടില്‍ സഹപ്രവര്‍ത്തകയെ താമസിക്കാന്‍ ക്ഷണിച്ച ജില്ലാ ചീഫ് മജിസ്ട്രേറ്റിനെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സസ്പെന്റ ചെയ്തു.സഹപ്രവര്‍ത്തകയായ വനിതാജഡ്ജിയോട് അപമര്യാദയായി പെരുമാറിയ ഹിമാചല്‍ പ്രദേശ് ജില്ലാ ചീഫ് മജിസ്ട്രേറ്റിനെയാണ് ഹൈക്കോ
ടതി ചീഫ് ജസ്റ്റിസ് സസ്പെന്റ ചെയ്തത്. ജൂണ്‍ 11 മുതല്‍ 13 മണാലിയില്‍ വച്ചുനടന്ന ജഡ്ജിമാര്‍ക്കായി നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍. വനിതാ ജഡ്ജിയോട് കോണ്‍ഫറന്‍സ് ദിവസത്തിന് മുന്‍പേ മണാലിയിലെത്താനും, അവിടെ ഒരു റിസോര്‍ട്ടില്‍ ഒരുമിച്ച് താമസിക്കാനും ജഡ്ജി നിര്‍ബന്ധിക്കുകയായിരുന്നു. കൂടാതെ വനിതാ ജഡ്ജിയോട് ലൈംഗികചേഷ്ടയോടെ സംസാരിക്കുകയും ചെയ്തു. എന്നാല്‍ ജഡ്ജിയുടെ ഇംഗിതത്തിന് വഴങ്ങാതെ ചീഫ് ജസ്റ്റിസിന് വിശദമായ പരാതി നല്‍കുകയാണ് വനിതാ ജഡ്ജി ചെയ്തത്. രാജ്യമാകമാനം സ്ത്രീസുരക്ഷയ്ക്ക് നേരെ വെല്ലുവിളികളുയരുന്ന സാഹചര്യത്തില്‍ ജുഡീഷ്യറിയിലും വനിതകള്‍ ലൈംഗികമായി അപമാനിക്കപ്പെടുന്നതിന് ഉദാഹരണമായിരിക്കയാണ് ഈ സംഭവം.
ആരോപണ വിധേയനായ ജഡ്ജിയെ സസ്പെന്റ് ചെയ്യുകയും,രണ്ടു മാസത്തിനകം സംഭവത്തില്‍ അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട് . ഇന്ത്യയില്‍ മയക്കുമരുന്നുകളുയര്ത്തുന്ന ഭീഷണിയെക്കുറിച്ചുള്ള കോണ്‍ഫറസ് മണാലിയിലെ ഹോട്ടല്‍ അംബാസിഡറില്‍ ജൂണ്‍ 11 മുതല്‍ 13 വരെയാണ് നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha