രാജസ്ഥാനില്‍ സ്കൂള്‍ ബസിന് മുകളില്‍ വൈദ്യുതി കമ്പി പൊട്ടി വീണ് 11 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കും പരിക്ക്
രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് മുകളില്‍ വൈദ്യുതി കന്പി പൊട്ടിവീണ് പതിനൊന്ന് കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കും പരിക്കേറ്റു. ഢോല്‍പ്പൂര്‍ ജില്ലയിലെ ബസേദി ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ബസിന് മുകളിലേക്ക് 11 കെ.വി വൈദ്യുതി കന്പി വീണതോടെ ബസിന് തീപിടിക്കുകയായിരുന്നു. അധ്യാപിക ഉള്‍പ്പടെ നാല് പേരുടെ പരിക്കുകള്‍ ഗുരുതരമാണ്. അഞ്ച് കുട്ടികളെ ഢോല്പ്പൂരിലെ ആശുപത്രിയിലും ആറ് പേരെ ബസേദിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha