ഈ സൈറ്റില്‍ ഒരു സമയം ഒരാള്‍ക്കു മാത്രം പ്രവേശനം!
ഇന്റര്‍നെറ്റുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണോ അതിന് നേര് വിപരീതമാണ് മോസ്റ്റ്എക്സ്ക്ളൂസിവ് വെബ്സൈറ്റ്.കോം എന്ന വെബ്സൈറ്റ്. ഇതില്‍ ഒരു സമയം ഒരാള്‍ക്ക് മാത്രമാണ് പ്രവേശിക്കാന്‍ കഴിയുന്നത്. പ്രവേശനം ലഭിച്ചാല്‍ പിന്നെ അതില്‍ ഇഷ്ടം പോലെ ചുറ്റിത്തിരിയാമെന്നൊന്നും കരുതരുത്. കാരണം വെറും 60 സെക്കന്റ് മാത്രമാണ് ഓരോത്തര്‍ക്കും അനുവദിച്ചിട്ടുളള സമയം.
സൈറ്റിന്റെ വിലാസം നല്കി കഴിഞ്ഞാല്‍ എന്‍ട്രി ഫോമാണ് നമുക്ക് ലഭിക്കുക. ഇവിടെ സൈറ്റില്‍ പ്രവേശിക്കാന്‍ വേണ്ടിയുളള ടിക്കറ്റ് ബുക്ക് ചെയ്യാനുളള സംവിധാനമുണ്ട്. വെറുതെ പേരുനല്കി ടിക്കറ്റ് ബുക്ക് ചെയ്യാം. അപ്പോള്‍ നാം എത്രാം സ്ഥാനത്താണെന്ന വ്യക്തത ലഭിക്കും.
നിലവില്‍ ആരാണ് സൈറ്റില്‍ പ്രവേശിച്ചിരിക്കുന്നത് എന്ന വിവരം ക്യൂവില്‍ നില്ക്കുന്ന സന്ദര്‍ശകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും. ജസ്റ്റിന് ഫോളിയാണ് വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സൈറ്റില്‍ പ്രവേശിക്കാനുളളവരുടെ നീണ്ട ക്യൂവാണ് എപ്പോഴും കാണാന്‍ സാധിക്കുന്നത്. വിപണനതന്ത്രമാണെങ്കിലും സൈറ്റില്‍ എന്താണ് കാണാന്‍ സാധിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ ആരും തയ്യാറാവുന്നില്ല. എന്തിനാണ് സസ്പെന്‍സ് കളയുന്നത് എന്നാണ് ചോദ്യം!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha