യുഎസിലുള്ള വസ്തു ഇന്ത്യയിലിരുന്ന് കണ്ടുകെട്ടി!
ഇതാദ്യമായി ഇന്ത്യയിലിരുന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ അമേരിക്കയിലുള്ള സ്ഥലം കണ്ടുകെട്ടി. വിജയ് ചൗധരി എന്നയാളുടെ സൂം ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വകയാണ് യുഎസിലെ സ്ഥലം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ചാണു കോടികളുടെ ബാങ്ക് വായ്പാ കുംഭകോണത്തിന്റെ പേരിലുള്ള ഈ നടപടി. എങ്കിലും സങ്കീര്‍ണതകളുടെ നൂലാമാലകളില്‍പ്പെട്ടു ഫലംകാണാന്‍ വലിയ സാധ്യതയൊന്നും ഈ നടപടിക്കുണ്ടാകാന് ഇടയില്ല.
അമേരിക്കയിലെ കലിഫോര്‍ണിയയിലുള്ള 1280 ഏക്കര്‍ സ്ഥലമാണ് ഇന്ത്യന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതായി പ്രഖ്യാപിച്ചത്. സ്ഥലത്തിന് 1000കോടി രൂപ വില കണക്കാക്കപ്പെടുന്നു. വിവിധ ബാങ്കുകളില്‍നിന്നു ചൗധരി 2200 കോടിരൂപയുടെ വായ്പ തരപ്പെടുത്തി. എന്നാല്‍, പ്രഖ്യാപിച്ചിരുന്ന പദ്ധതിയൊന്നും നടപ്പാക്കാതെ കോടികളുമായി മുങ്ങി. ഇതേത്തുടര്‍ന്നാണു ഡയറക്ടറേറ്റ് കേസെടുത്തത്.
കഴിഞ്ഞമാസം കമ്പനി ഡയറക്ടര്‍മാരിലൊരാളായ ശരദ് കാബ്രയെ ഇന്‍ഡോറില്‍ അറസ്റ്റ് ചെയ്തിരുന്നു. ചൗധരിക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇയാളെക്കുറിച്ച് പോലീസിന് വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് അമേരിക്കയില്‍ കമ്പനി സമ്പാദിച്ച വസ്തു കണ്ടുകെട്ടുന്നതായി ട്വീറ്റ് ചെയ്തത്.
ഇന്ത്യക്ക് വിദേശത്ത് നിയമനടപടി സ്വീകരിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha