ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന മാഗി നൂഡില്‍സ് സുരക്ഷിതമെന്ന് ബ്രിട്ടന്
ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന മാഗി നൂഡില്‍സ് സുരക്ഷിതമാണെന്ന് ബ്രിട്ടീഷ് ഭക്ഷ്യനിലവാര ഏജന്‍സി. മാഗി നൂഡില്‍സില്‍ അനുവദനീയ അളവില്‍ കൂടുതല്‍ ഈയം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന നൂഡില്‍സ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഏജന്‍സി ഉത്തരവിട്ടത്.
പരിശോധിച്ച സാമ്പിളുകളിലെല്ലാം യൂറോപ്യന്‍ യൂണിയന് അനുവദിക്കുന്ന പരിധിയിലും താഴെയാണ് ഈയം കണ്ടെത്തിയതെന്ന് ഏജന്‍സി സ്ഥിരീകരിച്ചു. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടെന്ന് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. നെസ്ലെ അധികൃതരില്‍നിന്നും പ്രാദേശിക കടകളില്നിന്നുമായി 900-ത്തോളം സാമ്പിളുകളാണ് ഏജന്‍സി പരിശോധനയ്ക്കെടുത്തത്.
നൂഡില്‍സില്‍ ഉപയോഗിക്കുന്ന മസാല രുചിവര്ധകംമാത്രമാണ് ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലേക്കു കയറ്റിയയക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha