തെലുങ്കാല മുഖ്യമന്ത്രിയുടെ സഞ്ചാരം ഇനി അഞ്ച് കോടിവിലയുള്ള ലക്ഷ്വറി ബസില്‍

തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് വേണ്ടി തെലുങ്കാന സര്‍ക്കാര്‍ വാങ്ങിയ ലക്ഷ്വറി ബസിന്റെ വില കേട്ടാല്‍ ആരും ഞെട്ടും. അഞ്ചു കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും മുടക്കിയത്. സംസ്ഥാനത്തിനകത്ത് ഇനിമുതല്‍ ഈ മെര്‍സിഡസ് ബെന്‍സ് ബുള്ളറ്റ് പ്രൂഫ് ബസിലായിരിക്കും മുഖ്യമന്ത്രി യാത്ര ചെയ്യുക.
ചണ്ഡിഗഡില്‍ നിന്നും ഇന്ന് രാവിലെയാണ് ബസ് ഹൈദരാബാദിലെത്തിയത്. തെലങ്കാന സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനായിരിക്കും ബസിന്റെ ചുമതല. ഇതൊരു ആഡംബര ബസല്ലെന്നും മുഖ്യമന്ത്രി ഏതൊരു സാധാരണമനുഷ്യനെയും പോലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസിലായിരിക്കും യാത്ര ചെയ്യുകയെന്നുമാണ് ഇതേക്കുറിച്ച് കെ. ചന്ദ്രശേഖര റാവുവിന്റെ ഓഫിസ് നല്‍കുന്ന വിശദീകരണം.
ആകെ 12 സീറ്റുകള്‍ മാത്രമുള്ള ബസില്‍ ഒരു കിടക്ക പോലുമില്ല. മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോഴും ഉദ്യോഗസ്ഥരോടൊത്ത് മീറ്റിംഗുകള്‍ നടത്താന്‍ വേണ്ടിയാണ് ഇത്തരമൊരു സംവിധാനം മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സൗകര്യാര്‍ഥം ബസിലെ കിടപ്പുമുറി വര്‍ക് ഏരിയയാക്കി മാറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതിനായി ബസിനുള്ളില്‍കൂടി കോണി സ്ഥാപിക്കുന്നതിനുവേണ്ടിയായിരുന്നവഗ്ല്രത ഇങ്ങനെ ചെയ്തത്.
എന്തായാലും സംസ്ഥാനത്ത് മരം വച്ചുപിടിപ്പിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന് നാളെ ചന്ദ്രശേഖരറാവു ഈ ആഡംബര ബസിലാണ് എത്തുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























