താമസിക്കുന്ന വീട്ടില്‍ മൂത്രപ്പുര നിര്‍മിച്ച് നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറാകാത്തതില്‍ മനംനൊന്ത് മകള്‍ തൂങ്ങിമരിച്ചു

താമസിക്കുന്ന വീട്ടില്‍ മൂത്രപ്പുര നിര്‍മിച്ച് നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറാകാത്തതില്‍ മനംനൊന്ത് പതിനേഴ് വയസുള്ള മകള്‍ തൂങ്ങിമരിച്ചു. ജാര്‍ഖണ്ഡിലെ ധുംകയിലാണ് സംഭവം.
പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഖുഷ്ബു കുമാരിയാണ് ജീവനൊടുക്കിയത്. വീട്ടില്‍ മൂത്രപ്പുര വേണമെന്ന് രണ്ടുവര്‍ഷമായി മകള്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു എന്ന് അമ്മ സഞ്ജു ദേവി പറഞ്ഞു. എന്നാല്‍ അവളുടെ വിവാഹത്തിനായി ധനം സമ്പാദിക്കുന്ന തിരക്കിലായിരുന്ന അച്ഛന്‍ ശ്രീപതി യാദവ് ആവശ്യം ചെവിക്കൊണ്ടില്ല. ഇതില്‍ മനംനൊന്താണ് മകള്‍ ജീവനൊടുക്കിയത്. പോലീസ് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























