അതിര്ത്തി പോസ്റ്റുകളില് വീണ്ടും പാക് വെടിവയ്പ്പ് ഇന്ത്യന് സൈന്യം ശക്തമായി തിരിച്ചടിച്ചു

പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഞായറാഴ്ച രാത്രിയോടെ കുപ്‌വാരയിലെ നൗഗാം സെക്ടറിലുള്ള ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്ഥാന്‍ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. അരമണിക്കൂറോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം അര്‍ണിയ സെക്ടറിലെ ബി.എസ്.എഫ് പോസ്റ്രുകള്‍ക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ജവാന്‍ മരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























