Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടില്‍ നിന്ന് ബ്ലൂ ടിക്കറ്റ് നീക്കം ചെയ്ത ട്വിറ്റർ: കാരണമോ വിചിത്രം... സംഭവം വിവാദമായതോടെ ട്വിറ്റർ ചെയ്തത് മറ്റൊന്ന്!

05 JUNE 2021 01:43 PM IST
മലയാളി വാര്‍ത്ത

ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിൽ നിന്ന് 'ബ്ലൂ ടിക്' ട്വിറ്റര്‍ നീക്കം ചെയ്തു. അക്കൗണ്ട് ആധികാരികമാണെന്ന് തെളിയിക്കുന്നതിന് വേണ്ടി ട്വി‌റ്റർ സ്വീകരിക്കുന്ന മാർഗമാണ് ബ്ളൂ ടിക്ക്. ഇതുവഴി ട്വി‌റ്റർ ഉപയോഗിക്കുന്ന ഒരാൾ നേരിട്ട് വ്യക്തിയുമായി സംസാരിക്കാനും ആധികാരികത ഉറപ്പാക്കാനും കഴിയുന്നതാണ്.

എന്നാല്‍ ഉപരാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് നടത്തുന്ന @VPSecratariat എന്ന ഇന്ത്യയുടെ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിന് ഇപ്പോഴും ബ്ലൂ ടിക്ക് നൽകിയിട്ടുണ്ട്. അക്കൗണ്ട് ഉപയോഗിക്കാതിരുന്നാലോ, പേരോ വിവരങ്ങളോ മാ‌റ്റിയാലോ, പദവിയിൽ നിന്ന് മാറിയാലോ അക്കൗണ്ടിലെ ബ്ളൂ ടിക്ക് സ്വമേധയാ നീക്കാൻ ട്വി‌റ്ററിന് അവകാശമുണ്ട്...

നായിഡുവിന്റെ സ്വകാര്യ അക്കൗണ്ടില്‍ 1.3 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. 2020 ജൂലൈ 23 ന് ആണ് അവസാന പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ അക്കൗണ്ട് ആക്റ്റീവ് അല്ലാത്തതിനാലാണ് ബ്ലൂ ടിക് എടുത്തു മാറ്റിയെന്നാണ് ട്വിറ്ററിന്റെ പ്രതികരണം. അതേസമയം ഇന്ത്യയുടെ വൈസ് പ്രസിഡന്റിന്റെ അക്കൗണ്ടില്‍ 931,000 ല്‍ അധികം അനുയായികളുണ്ട്.

 

പൊതുവെ ട്വിറ്റർ ബ്ലൂ ടിക്ക് നൽകുന്ന നൽകുന്നത് സർക്കാർ പദവിയിലുള‌ളവർ, സർക്കാരിന്റെ കമ്പനികൾ, ബ്രാന്റുകൾ, സ്വകാര്യ സംഘടനകൾ, മാദ്ധ്യമ സ്ഥാപനങ്ങൾ, മാദ്ധ്യമ പ്രവർത്തകർ, സിനിമ,സ്‌പോർ‌ട്‌സ്, ആക്‌ടി‌വിസ്‌റ്റുകൾ, രാഷ്‌ട്രീയ പ്രവർത്തകർ, സമൂഹത്തിലെ മ‌റ്റ് പ്രധാന വ്യക്തിത്വങ്ങൾ എന്നിവർക്കാണ്. ഇവരുടെ പ്രൊഫൈൽ വെരിഫൈ ചെയ്‌തതാണെന്നും തെളിയിക്കാനാണിത്.

അതേസമയം, വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിലെ ബ്ളൂ ടിക്ക് നീക്കം ചെയ്യാനിടയായ സംഭവത്തിൽ ഐടി മന്ത്രാലയം ട്വി‌റ്ററിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഈ വർഷം പാസാക്കിയ വിവരസാങ്കേതിക വിദ്യ നിയമ പ്രകാരം സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന പോസ്‌റ്റുകളെ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥനെ നിയമിക്കാൻ മറ്റ് സമൂഹമാദ്ധ്യമങ്ങൾ തയ്യാറായെങ്കിലും ട്വി‌റ്റർ തയ്യാറായിരുന്നില്ല.

സംഭവത്തിൽ ട്വി‌റ്ററിനെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം സംഭവം വിവാദമായതോടെ അക്കൗണ്ടിലെ ബ്ലൂ ടിക്ക് ട്വി‌റ്റർ തിരികെ നൽകുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (42 minutes ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (56 minutes ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (5 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (5 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (5 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (5 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (6 hours ago)

Malayali Vartha Recommends