പുള്ളിപ്പുലിയുടെ ആക്രമണം... നാല് വയസുകാരിക്ക് ജീവന്‍ നഷ്ടമായി

പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നാല് വയസുകാരിക്ക് ജീവന്‍ നഷ്ടമായി. ജമ്മു കാഷ്മീരിലെ ബുദ്ഗാം ജില്ലയിലാണ് സംഭവമുണ്ടായത്. ആദാ ഷക്കീല്‍ എന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ചയാണ് വീടിന്റെ പരിസരത്ത് നിന്നാണ് കാണാതായത്.
പിന്നാലെ പോലീസും ബന്ധുക്കളും പരിസരവാസികളും തെരച്ചില്‍ തുടങ്ങി. വെള്ളിയാഴ്ച പകല്‍ സമീപത്തെ വനപ്രദേശത്ത് നിന്നും കുട്ടിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉന്നത പോലീസ്-വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. പ്രദേശത്ത് വന്യമൃഗശല്യം പതിവാണെന്നും ഇത് പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
"
https://www.facebook.com/Malayalivartha

























