Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കേരളത്തിൽ നിന്നും ഏഴാം ക്ലാസുകാരിയുടെ ആ പരാതി: മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി: ഗ്രാമത്തിലുള്ള എല്ലാ കുട്ടികൾക്കും ഇനി ഇന്റർനെറ്റ്

05 JUNE 2021 04:26 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ നിന്നും ഏഴാം ക്ലാസുകാരിയുടെ പരാതി.... പരിഭവം മനസ്സറിഞ്ഞു കേട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി... ഉടൻതന്നെ ഏഴാം ക്ലാസുകാരിയുടെ ഗ്രാമത്തിൽ ആ കാര്യം നടപ്പിലാക്കി...... രാജ്യത്തെ ഞെട്ടിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി.....

തന്റെ വില്ലേജിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ ഏഴാംക്ലാസുകാരി ദക്ഷിണ പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് കഴിഞ്ഞ ലോക്ഡൗൺ സമയത്ത് ചർച്ചയായിരുന്നു. ഇപ്പോഴിതാ ദക്ഷിണയുടെ ഇന്റർനെറ്റില്ലെന്ന പ്രശ്‌നത്തിന് പരിഹാരം വന്നിരിക്കുകയാണ്.
ദക്ഷിണയുടെ ഗ്രാമത്തിൽ മൊബൈൽ ടവർ സ്ഥാപിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. ഈ ആവശ്യം നിറവേറ്റുകയാണ് റിലയൻസ് ജിയോ.

തിരുവനന്തപുരം കാട്ടാക്കട താലൂക്കിലെ ആടുവല്ലി ഗ്രാമത്തിലാണ് ദക്ഷിണ എന്ന കൊച്ചുമിടുക്കി താമസിക്കുന്നത്. തനിക്കുവേണ്ടി മാത്രമല്ല സ്ഥലത്തെ കുട്ടികൾക്കെല്ലാർക്കും വേണ്ടിയാണ് ദക്ഷിണ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയത്. പഠനം ഓൺലൈൻ ആയതോടെ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല. തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണമെന്നും ടവർ സ്ഥാപിക്കാൻ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കണമെന്നും ദക്ഷിണ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

തങ്ങളുടെ ഗ്രാമത്തിൽ ടവർ സ്ഥാപിക്കുന്നതിനായി പ്രദേശത്തെ റസിഡന്റ്‌സ് അസോസിയേഷൻ നിരവധി തവണ ബിഎസ്എൻഎല്ലിനെയും മറ്റ് സ്വകാര്യ മൊബൈൽ കമ്പനിയേയും സമീപിച്ചിരുന്നു. അവസാനം മൊബൈൽ ടവർ സ്ഥാപിക്കുന്നതിനായി ഒരു സ്വകാര്യ കമ്പനി അസോസിയേഷനുമായി കരാറിൽ ഒപ്പിടുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ കമ്പനി തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ദക്ഷിണ കത്തിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇപ്പോൾ പ്രാദേശിക അധികാരികളിൽ നിന്ന് അനുമതി നേടുന്നതിൽ കാലതാമസമുണ്ടായതിനാൽ കരാറിൽ ഏർപ്പെട്ട കമ്പനി പിന്മാറുകയായിരുന്നു. ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയമാണ് ഇക്കാര്യം ദക്ഷിണയെ അറിയിച്ചത്.

മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം ടവർ സ്ഥാപിക്കാൻ റിലയൻസ് ജിയോ തയ്യാറാവുകയായിരുന്നു. പ്രധാനമന്ത്രി നിർദ്ദേശിച്ചതിനെ തുടർന്നാണ് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം ഇടപെട്ടതും പ്രശ്‌നത്തിന് ഉടൻ പരിഹാരമായതും. ഇതിനായി ദക്ഷിണയുടെ പ്രദേശം ജിയോ സന്ദർശിക്കുകയും സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. ദക്ഷിണയ്ക്കും സുഹൃത്തുകൾക്കും ഇനി ക്ലാസുകൾ നഷ്ടപ്പെടില്ലെന്നും റിലയൻസ് വക്താവ് പറഞ്ഞു.

രണ്ടുദിവസം മുന്നേ ആയിരുന്നു തന്റെ ഹോം വർക്കിനെ കുറിച്ച് പരാതി പറഞ്ഞ് കശ്മീർ കുരുന്നിന്റെ വിഷയത്തിൽ ഉടനടി പരിഹാരം കണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (40 minutes ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (54 minutes ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (5 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (5 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (5 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (5 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (6 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (6 hours ago)

Malayali Vartha Recommends