Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ട്വിറ്ററിന് അന്ത്യശാസനം.. നിയമം പാലിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം; അടിയന്തരനീക്കം ഉപരാഷ്ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് ട്വിറ്റര്‍ ബ്ലു ടിക് വെരിവിക്കേഷന്‍ മാറ്റിയതിന് പിന്നാലെ

05 JUNE 2021 04:55 PM IST
മലയാളി വാര്‍ത്ത

ട്വിറ്ററിന് അന്ത്യശാനം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഐടി നിയമങ്ങള്‍ പാലിക്കുക അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാവുകയെന്നാണ് കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതോടെ കേന്ദ്രവും ട്വിറ്ററും തമ്മിലുളള പോര് കൂടുതല്‍ രൂക്ഷമായി. സാമൂഹിക മാധ്യമങ്ങള്‍ക്കായുളള പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പ്രകാരം നിയമിക്കേണ്ട ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില്‍ ട്വിറ്ററിന് കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയത്.

'നിയമങ്ങള്‍ പാലിക്കാനുള്ള അവസാന അവസരം നല്‍കുന്നു. വീഴ്ച വരുത്തിയാല്‍ ഐടി ആക്ട് 2000ത്തിലെ 79-ാം അനുച്ഛേദപ്രകാരം ട്വിറ്ററിന് ലഭ്യമായ ബാധ്യതകളില്‍ നിന്നുളള ഒഴിവാക്കല്‍ പിന്‍വലിക്കും. ഇതുകൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റു ശിക്ഷാനിയമങ്ങള്‍ എന്നിവ പ്രകാരമുളള അനന്തരനടപടികള്‍ നേരിടേണ്ടി വരും.' മുന്നറിയിപ്പില്‍ കേന്ദ്രം വ്യക്തമാക്കുന്നു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് ട്വിറ്റര്‍ ബ്ലു ടിക് വെരിവിക്കേഷന്‍ ബാഡ്ജ് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം തിടുക്കത്തില്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ലോഗിന്‍ ചെയ്തിട്ടില്ലെന്ന കാാരണം ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ ബ്ലൂ ടിക് നീക്കം ചെയ്തത്.

അതേസമയം ഉപരാഷ്ട്രപതിയുടെ ട്വിറ്ററിന് പിന്നാലെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് എടുത്ത് കളഞ്ഞ് ട്വിറ്റര്‍. മറ്റു ചില ആര്‍എസ്എസിന്റെ പ്രധാനപ്പെട്ട നേതാക്കളുടെയും വെരിഫിക്കേഷന്‍ ടിക്ക് ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍, അരുണ്‍ കുമാര്‍, മുന്‍ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, നിലവിലെ സമ്പര്‍ക്ക് പ്രമുഖ് അനിരുദ്ധ ദേശ്പാണ്ഡെ എന്നിവരുടെ ബ്ലൂ ടിക്കും നഷ്ടമായിരുന്നു. മോഹന്‍ ഭാഗവതിന്റേതടക്കം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.

കോണ്‍ഗ്രസ് ടൂള്‍ കിറ്റ് ആരോപണത്തില്‍ ബിജെപി നേതാക്കളുടെ ട്വീറ്റില്‍ കൃത്രിമം എന്ന് ടാഗ് ചെയ്തത് മുതല്‍ കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കടന്നിരുന്നു. ഇതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഡിജിറ്റല്‍ നിയമം സംബന്ധിച്ച് ട്വിറ്ററിന് ഇന്ന് കേന്ദ്രം അന്തിമ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരു അക്കൗണ്ട് ആധികാരികമാണെന്ന് അറിയാന്‍ വേണ്ടിയാണ് ട്വിറ്റര്‍ ബ്ലൂടിക് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സജീവമായ അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ബ്ലൂ ടിക്ക് നല്‍കുന്നതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം. സര്‍ക്കാര്‍ കമ്പനികള്‍, ബ്രാന്‍ഡുകള്‍, ലാഭരഹിത സംഘടനകള്‍, വാര്‍ത്താ മാധ്യമങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, സിനിമ, കായിക താരങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, മറ്റു ശ്രദ്ധേയമായ വ്യക്തിത്വങ്ങള്‍ തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ക്കാണ് ട്വിറ്റര്‍ വെരിഫിക്കേഷന്‍ നടപടികളിലൂടെ ബ്ലൂ ടിക്ക് നല്‍കി വരുന്നത്.

അക്കൗണ്ടുകള്‍ നിഷ്‌ക്രിയവും അപൂര്‍ണ്ണവുമാകുക, അക്കൗണ്ട് പേര് മാറ്റുക, ഔദ്യോഗിക പദവികള്‍ ഒഴിയുകയോ ചെയ്യുമ്പോള്‍ ഇത്തരത്തില്‍ ബ്ലൂ ടിക്ക് നഷ്ടപ്പെടാമെന്നും വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (41 minutes ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (55 minutes ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (5 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (5 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (5 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (5 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (6 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (6 hours ago)

Malayali Vartha Recommends