ഛത്തീസ്ഗഡിനും ജാർഖണ്ഡിനും പിന്നാലെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി പശ്ചിമബംഗാള്‍; 'സംസ്ഥാനം കാശുകൊടുത്ത് വാങ്ങുന്ന വാക്‌സീനില്‍ എന്തിന് മോദിയുടെ ചിത്രം?

കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പശ്ചിമബംഗാളും ഒഴിവാക്കുന്നു. നേരത്തെ, ഛത്തീസ്ഗഡും ജാര്‍ഖണ്ഡും മോദിയുടെ ചിത്രം ഒഴിവാക്കി മുഖ്യമന്ത്രിമാരുടെ ചിത്രം വച്ചിരുന്നു. സംസ്ഥാനം സ്വന്തം നിലയ്ക്ക് പണം കൊടുത്ത് വാങ്ങുന്ന വാക്‌സിനില്‍ എന്തിന് മോദിയുടെ ചിത്രം വയ്ക്കണമെന്ന് ചോദിച്ചാണ് നടപടി.
പശ്ചിമബംഗാളും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രം വയ്ക്കാനാണ് തീരുമാനം. മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കാണ് മമതയുടെ ചിത്രം വച്ച സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.
സംസ്ഥാനങ്ങളില്‍ കൂടുതല്‍ പണം മുടക്കി വാക്‌സിനുകള്‍ വാങ്ങേണ്ടിവന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതുസംബന്ധിച്ച കേസ് സുപ്രിംകോടതിയില്‍ നില്‍ക്കുകയാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും നല്‍കുന്ന നിരക്ക് വ്യത്യാസവും കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























