പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ സീരിയല്‍ നടന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗ കേസില്‍ പ്രമുഖ ഹിന്ദി സീരിയല്‍ താരം പേള്‍ വി പുരി അറസ്റ്റില്‍. ഏറെ ജനപ്രിയമായ നാഗിന്‍ 3 എന്ന സീരിയലിലെ താരമാണ് പേള്‍. ശനിയാഴ്ചയാണ് ഇയാളെ മുംബൈയില്‍ വച്ച് അറസ്റ്റ് ചെയ്തത്.
31 കാരനായ നടനെതിരെ പെണ്‍കുട്ടിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് നടനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സംഭവത്തില്‍ പേള്‍ വി പുരി നിരപരാധിയാണെന്ന വാദവുമായി പേളിന്റെ ടിവി സീരിയല്‍ രംഗത്തെ സഹപ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. നിര്‍മ്മാതാവ് എക്താ കപൂറും താരത്തെ പിന്തുണച്ച് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha

























