ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ബലാത്സംഗ കേസ് നല്‍കി പണം തട്ടാന്‍ ശ്രമം; സംഭവത്തില്‍ 35കാരിയായ യുവതി അറസ്റ്റില്‍

മധ്യപ്രദേശില്‍ പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ബലാത്സംഗ കേസ് നല്‍കി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ 35കാരിയായ യുവതി അറസ്റ്റിലായി. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. 16കാരനെ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം, തന്നെ പീഡിപ്പിച്ചുവെന്ന് വരുത്തി തീര്‍ക്കാനായിരുന്നു യുവതിയുടെ ശ്രമം. എന്നാല്‍ പൊലീസ് അന്വേഷണത്തിന് ഒടുവില്‍ ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പോക്‌സോ വകുപ്പ് ചുമത്തിയാണ് യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു. കൂടാതെ ബലാത്സംഗ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് പണം തട്ടിയെടുക്കുകയും, വീട്ടുപരകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതിന് യുവതിയുടെ ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 16കാരനും യുവതിയും അടുത്തടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്. അതിനിടെയാണ് തന്റെ ഭാര്യയെ പതിനാറുകാരന്‍ ബലാത്സംഗ ചെയ്തുവെന്നും, പൊലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞു യുവതിയുടെ ഭര്‍ത്താവും വീട്ടുകാരും ആണ്‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കൗമാരക്കാരനെതിരെ വ്യാജ പരാതി നല്‍കുമെന്നായിരുന്നു ഇവര്‍ ഭീഷണിപ്പെടുത്തിയത്. കുട്ടിയുടെ കുടുംബം പണം നല്‍കാന്‍ വിസമ്മതിച്ചതോടെ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ഇവരുടെ വീട്ടിലെത്തി വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും കൃഷി സ്ഥലത്തെ പപ്പായ മരങ്ങള്‍ വെട്ടിനശിപ്പിക്കുകയും ചെയ്തത്. ഈ സംഭവങ്ങളെ തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായ 16കാരന്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും നടന്ന സംഭവങ്ങള്‍ തുറന്നു പറയുകയുമായിരുന്നു. ഗ്രാമത്തിലെ പൊതുവിപണിയില്‍ വെച്ചുള്ള പരിചയത്തെ തുടര്‍ന്ന് യുവതിയും 16കാരനും സൌഹൃദത്തിലായിരുന്നു. ഈ സൌഹൃദം വളരുകയും വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് ആണ്‍കുട്ടിയെ വിളിച്ചു വരുത്തുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. പിന്നീട് പല തവണ ഇത് ആവര്‍ത്തിച്ചു. എന്നാല്‍ ഒരു ദിവസം ഭര്‍ത്താവിന്റെ ബന്ധു അവിടേക്ക് വന്നതോടെ, ആണ്‍കുട്ടി തന്നെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന വാദം യുവതി ഉന്നയിക്കുകയായിരുന്നു.
ആണ്‍കുട്ടി നല്‍കിയ മൊഴി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനു കൈമാറി. ഇതോടെ യുവതിയെ വിളിപ്പിച്ച് ചോദ്യം ചെയ്തതോടെ അവര്‍ സത്യം തുറന്നു പറഞ്ഞു. ഇതോടെയാണ് യുവതിയെ പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























