Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

അണ്ണാൻ മൂത്താലും മരംകേറ്റം മറക്കുമോ? പഞ്ചാബ് സർക്കാരിന്റെ കള്ളക്കളി പൊളിച്ചടുക്കി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി....

05 JUNE 2021 09:25 PM IST
മലയാളി വാര്‍ത്ത

പഞ്ചാബ് സർക്കാരിനെതിരെ കഴി‍ഞ്ഞ ദിവസങ്ങളിൽ വ്യാപക ആരോപണങ്ങളായിരുന്നു പുറത്ത് വന്നിരുന്നത്. വാക്സിനിൽ കാണിച്ച തിരിമറിയും കൊള്ളലാഭവും ദേശീയ മാധ്യമങ്ങളിലടക്കം ഏറെ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.

എന്നാലിപ്പോൾ അതിൻരെ തുടർച്ചയായി മറ്റൊരു ആരോപണം കൂടി ചാർത്തി നൽകിയിരിക്കുകയാണ്. കോവിഡ് വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് ഉയർന്ന വിലയ്ക്ക് വിറ്റ് പഞ്ചാബ് സർക്കാർ ലാഭമുണ്ടാക്കിയെന്നാണ് ഇപ്പോൾ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ആരോപിക്കുന്നത്.

ജനങ്ങൾക്ക് സൗജന്യമായി നൽകേണ്ട വാക്സിൻ പഞ്ചാബ് സർക്കാർ ഉയർന്ന വിലയ്ക്ക് വിൽക്കുകയാണ്. 309 രൂപയ്ക്ക് വാങ്ങുന്ന കോവിഷീൽഡ് വാക്സിൻ പഞ്ചാബ് സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് 1560 രൂപയ്ക്കാണ് വിറ്റതെന്നും ഹർദീപ് സിങ് പുരി വാർത്ത സമ്മേളനത്തിൽ കുറ്റപ്പെടുത്തുകയുണ്ടായിരുന്നു.

4.29 ലക്ഷം ഡോസ് കോവിഷീൽഡ് 13.25 കോടി രൂപയ്ക്കാണ് പഞ്ചാബ് വാങ്ങിയത്. ഒരു ഡോസിന് ശരാശരി തുക 309 രൂപ. 4.70 കോടി രൂപ ചെലവഴിച്ച് 1,14,190 ഡോസ് കോവാക്സിനും സംസ്ഥാനം വാങ്ങിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ശരാശരി തുക 412 രൂപയാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാണിച്ചു.

കേന്ദ്രസർക്കാർ 50 ശതമാനം കോവിഡ് വാക്സിൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായാണ് വിതരണം ചെയ്യുന്നത്. എന്നാൽ സ്വന്തമായി വാങ്ങുന്ന വാക്സിനിൽ സംസ്ഥാനങ്ങൾ ലാഭമുണ്ടാക്കുകയാണെന്നും ഹർദീപ് സിങ് പുരി ആരോപിക്കുകരയുണ്ടായി.

കേന്ദ്ര വാക്സിൻ നയത്തിനെതിരേ തുടർച്ചയായി പ്രതികരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും കേന്ദ്രമന്ത്രി വിമർശിക്കാൻ മറന്നില്ല. രാജ്യത്തു കോവിഡ് പ്രതിരോധത്തിലുണ്ടായ വീഴ്ചയിലും വാക്സീന്റെ ദൗർലഭ്യത്തിലും വാക്സിനേഷന്റെ വേഗക്കുറവിലും ആശങ്ക പങ്കുവയ്ക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു മറുപടി ഉടൻ തന്നെ നൽകിയിരുന്നു.

നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ എവിടെയെന്നാണ് രാഹുൽ ചോദ്യമുന്നയിച്ചത്. രാജസ്ഥാനിൽ ഇത് മാലിന്യങ്ങളിൽ വലിച്ചെറിയുകയാണെന്നും പഞ്ചാബിൽ ആളുകൾ അതു വിറ്റ് ലാഭമുണ്ടാക്കുകയാണെന്നും പരിഹസിച്ചാണ് ഹർദീപ് സിങ് പുരി മറുപടി നൽകിയത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്, ‘നമ്മുടെ കുട്ടികൾക്കു വാക്സീനെവിടെ എന്നാണു രാഹുൽ ഗാന്ധി ചോദിക്കുന്നത്. വാക്സീനിൽനിന്നു ലാഭമെടുക്കുകയും പിന്നീട് അവ പാഴാക്കി കളയുകയുമാണു രാജസ്ഥാനിലും പഞ്ചാബിലും ചെയ്യുന്നത്.

ഇതാണു കോൺഗ്രസിന്റെ സംസ്കാരം’ എന്നാണ് ഹർദീപ് സിങ് പുരി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. 40,000 ഡോസ് കോവാക്സിൻ വാക്സീൻ വലിയ ലാഭത്തിൽ പഞ്ചാബിലെ അമരീന്ദർ സിങ് സർക്കാർ വിറ്റതായി മുഖ്യപ്രതിപക്ഷമായ അകാലി ദൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

‘400 രൂപയ്ക്ക് ഒരു ഡോസ് വാക്സീൻ വാങ്ങുന്ന സർക്കാർ 660 രൂപ ലാഭമെടുത്ത് 1060 രൂപയ്ക്കു സ്വകാര്യ ആശുപത്രികൾക്കു മറിച്ചു വിൽക്കുന്നു. ആശുപത്രികൾ ഡോസിന് 1560 രൂപയാണു ജനങ്ങളിൽനിന്ന് ഈടാക്കുന്നത്’– അകാലി ദൾ നേതാവ് സുഖ്ബിർ ബാദൽ പറഞ്ഞു.

വിവാദമായതോടെ 18–44 പ്രായക്കാർക്കു സ്വകാര്യ ആശുപത്രികളിൽനിന്നുള്ള വാക്സിനേഷൻ പഞ്ചാബ് നിർത്തിവച്ചു. രാജസ്ഥാൻ 11.5 ലക്ഷം ഡോസ് വാക്സീൻ പാഴാക്കിയതായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് കുറ്റപ്പെടുത്തിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (41 minutes ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (55 minutes ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (5 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (5 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (5 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (5 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (6 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (6 hours ago)

Malayali Vartha Recommends