ഡല്‍ഹിക്ക് ഇന്ന് ആശ്വാസദിനം; രാജ്യതലസ്ഥാനത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 414 കോവിഡ് കേസുകൾ മാത്രം

ഡല്‍ഹിക്ക് ആശ്വാസദിനം. രാജ്യതലസ്ഥാനത്ത് ശനിയാഴ്ച 500 ല്‍ താഴെയായിരുന്നു കൊറോണ രോഗികളുടെ എണ്ണം. മാര്‍ച്ച് പതിനഞ്ചിന് ശേഷം ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം ആദ്യമായിട്ടാണ് അഞ്ഞൂറില്‍ താഴെയെത്തുന്നത്. ശനിയാഴ്ച വൈകിട്ട് വരെയുളള 24 മണിക്കൂറില്‍ 414 പേരില്‍ മാത്രമാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും .53 ശതമാനത്തിലേക്ക് താഴ്ന്നു. 77,694 സാമ്ബിളുകളാണ് വെളളിയാഴ്ചയും ശനിയാഴ്ചയുമായി പരിശോധിച്ചത്. 22,059 ആന്റിജന്‍ പരിശോധനകളും 55,635 ആര്‍ടിപിസിആര്‍ പരിശോധനകളുമാണ് നടത്തിയത്. 6731 സജീവ കേസുകളാണ് സംസ്ഥാനത്ത് നിലവിലുളളത്. ഇതുവരെ 14,28,863 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊറോണ ബാധിച്ചത്.
നിലവില്‍ 2855 രോഗികള്‍ ഹോം ഐസൊലേഷനിലാണ്. ശനിയാഴ്ച വരെയുളള 24 മണിക്കൂറില്‍ 60 പേരാണ് മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 24,557 ലെത്തി. രാജ്യത്തെ മുഴുവന്‍ ആശങ്കയിലാക്കിയാണ് ഡല്‍ഹിയില്‍ കൊറോണയുടെ രണ്ടാം വ്യാപനം അതിവേഗം പടര്‍ന്നത്. ആശുപത്രി കിടക്കകളുടെ അഭാവവും ഓക്‌സിജന്‍ ക്ഷാമവും സ്ഥിതി രൂക്ഷമാക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























