കോവിഡ് വ്യാപനം രൂക്ഷം; പ്ലസ് ടു പൊതുപരീക്ഷ റദ്ദാക്കി തമിഴ്‌നാട് സർക്കാർ

കോവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ പ്ലസ് ടു പൊതുപരീക്ഷ റദ്ദാക്കി. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഗണിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അറിയിച്ചു.അതേസമയം വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റ് തയാറാക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. ഇന്റേണല്‍ മാര്‍ക്കും ഹാജറുമാകും അന്തിമ മാര്‍ക്കിന് അടിസ്ഥാനമാക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കോവിഡ് 19ന്‍റെ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍ 14വരെ നീട്ടി. കഴിഞ്ഞദിവസം മുഖ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനമെടുത്തത്.ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ചില ഇളവുകള്‍ അനുവദിക്കും. പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന ജില്ലകളില്‍ നിയന്ത്രണം തുടരും.
https://www.facebook.com/Malayalivartha

























