പരിസ്ഥിതി സൗഹൃദ ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ ; 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ 2025ഓടെ രാജ്യവ്യാപകമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ 2025ഓടെ രാജ്യവ്യാപകമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ 'മികച്ച പരിസ്ഥിതിക്കായി ജൈവ ഇന്ധനങ്ങള്‍ വര്‍ധിപ്പിക്കല്‍' എന്ന ഈ വര്‍ഷത്തെ പ്രമേയത്തെക്കുറിച്ച് വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തുതന്നെ ഇന്ധന ഇറക്കുമതിയില്‍ മുമ്ബന്തിയിലുള്ള രാജ്യമാണ് ഇന്ത്യ.
വേണ്ടതിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. പരിസ്ഥിതി സൗഹൃദ ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് എഥനോള്‍ കലര്‍ത്തിയ ഇന്ധനത്തിന്റെ സാധ്യത രാജ്യത്ത് ഉപയോഗപ്പെടുത്തുക. 2030ലാണ് എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ രാജ്യവ്യാപകമാക്കാന്‍ നിശ്ചയിച്ചതെങ്കിലും പരിസ്ഥിതി സംരക്ഷണത്തിന് ഏറെ ഊന്നല്‍ നല്കുന്നതിനാല് 2025ല്‍ തന്നെ നടപ്പാക്കാന്‍ തീരുമാനിച്ചതായി മോദി പറഞ്ഞു. നിലവില്‍ എട്ടര ശതമാനമാണ് എഥനോള്‍ ചേര്‍ക്കുന്നത്. അത് പത്തും വൈകാതെ 20ഉം ശതമാനമാക്കും- മോദി പറഞ്ഞു.
https://www.facebook.com/Malayalivartha

























