ആറുവയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; സംഭവത്തില്‍ സഹോദരിമാര്‍ അറസ്റ്റില്‍

ആറുവയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരിമാര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം . മാങ്ങ മോഷ്ടിച്ചു എന്നാരോപിച്ചാണ് യുവതികള്‍ കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടി മാങ്ങ പറിക്കുന്നതിനിടയില്‍ സഹോദരിമാര്‍ മര്‍ദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളുടെ പറമ്ബില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടയിലാണോ കൊലപാതകം നടന്നതെന്ന് കൂടുതല്‍ അന്വേഷണത്തിലെ വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























