ജമ്മു-കശ്മീരിൽ എസ്.യു.വി കൊക്കയിലേക്ക് മറിഞ്ഞ് അപകടം; സി.ആര്.പി.എഫ് ജവാന് അടക്കം അഞ്ചുപേര്‍ മരിച്ചു

ജമ്മു-കശ്മീരിലെ റംബാനില്‍ എസ്.യു.വി റോഡില്‍നിന്നും തെന്നി 300 അടി താഴ്ചയുള്ള കൊക്കയില്‍ പതിച്ച് സി.ആര്.പി.എഫ് ജവാന് അടക്കം അഞ്ചുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ശ്രീനഗറില്‍നിന്നും ജമ്മുവിലേക്ക് പോകവെയായിരുന്നു അപകടം.
ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് പി.ഡി. നിത്യ പറഞ്ഞു. കൊക്കയിലേക്ക് മറിയുന്നതിനുമുമ്ബ് മറ്റൊരു കാറുമായി ഇടിക്കുകയും ചെയ്തു. കുത്തനെയുള്ള കൊക്കയില്‍ കയറില്‍ തൂങ്ങി ഇറങ്ങിയ ദൗത്യ സംഘമാണ് ആളുകളെ പുറത്തെടുത്തത്. മൂന്ന് പേര് സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലും മരിച്ചു.
സി.ആര്.പി.എഫ് ഹെഡ്കോണ്‍സ്റ്റബിള്‍ ഷാഗുന്‍ കുമാര്‍, വിനീത് കൗര്‍, ഗുരു റാം, മുഹമ്മദ് റാഫി, സഞ്ജീവ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ അജിത് കുമാറിനെ വിദഗ്ധ ചികിത്സക്കായി ജമ്മുവിലെ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























